മോദി പേടിച്ചിരിക്കുന്നു

വഡ്‌നഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പേടിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് അദ്ദേഹം വികസനത്തെക്കുറിച്ചു മൗനം പാലിക്കുന്നതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വഡ്‌നഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ഗാന്ധി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. നര്‍മദ ജലപ്രശ്‌നത്തെക്കുറിച്ചു സംസ്ഥാന തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുമെന്നു തുടക്കത്തില്‍ പറഞ്ഞ മോദി പക്ഷേ, വ്യവസായികള്‍ക്കാണു ജലം ലഭിക്കുന്നതെന്നു മനസിലാക്കിയതിനെ തുടര്‍ന്ന് ആ പ്രചാരണം നിര്‍ത്തി. പിന്നീട് വികസനത്തെക്കുറിച്ചു പ്രചാരണം നടത്തുമെന്നു പറഞ്ഞു. എന്നാല്‍ വികസനത്തിനു ഭ്രാന്തായെന്നു ജനങ്ങള്‍ മനസിലാക്കിയതോടെ മോദി അതും നിര്‍ത്തി. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ എന്തുകൊണ്ടാണ് വികസനം എന്ന വാക്കില്ലാത്തത് രാഹുല്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.