മണിശങ്കര്‍ അയ്യര്‍ ഇനി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ചേരുന്നതാണ് ഉചിതം

അഡ്വ.എ ജയശങ്കര്‍ എഴുതുന്നു

 

മണിശങ്കര്‍ അയ്യര്‍ വലിയൊരു തമാശക്കാരനും സെല്‍ഫ് ഗോള്‍ വിദഗ്ധനുമാണ്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു മുമ്പ്, അയ്യര്‍ നരേന്ദ്രമോദിക്ക് ചായക്കട നടത്താന്‍ അല്ലാതെ നാടുഭരിക്കാന്‍ ആവില്ല എന്നു പറഞ്ഞു. ചായക്കടക്കാരെ അവഹേളിച്ചു എന്നാരോപിച്ചു ബിജെപിക്കാര്‍ ബഹളമുണ്ടാക്കി. അത് തെരഞ്ഞെടുപ്പു വിഷയമാക്കി.
കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിലാണ്, മുഗള്‍ ചക്രവര്‍ത്തിമാരെ പോലെയല്ല എന്ന യാഥാര്‍ത്ഥ്യം അയ്യര്‍ജി ചൂണ്ടിക്കാട്ടിയപ്പോള്‍ അതും വിവാദമായി. നരേന്ദ്രമോദി രാഹുല്‍ജിയെ അറംഗസീബ് എന്നു വിളിച്ച് അപമാനിച്ചു.
അതിന്റെ ചൂടാറും മുമ്പാണ് അദ്ദേഹം മോദിയെ നീചന്‍ എന്നു വിശേഷിപ്പിച്ചത്. കീഴാളനായ പ്രധാനമന്ത്രിയെ ജാതി പറഞ്ഞ് അപമാനിച്ചു എന്നായി ആരോപണം. അത് കോണ്‍ഗ്രസ് പാര്‍ട്ടിക്കു ചീത്തപ്പേരായി.
തമിഴനാണ്, ഹിന്ദി അറിയാത്തതു കൊണ്ട് നാക്കുപിഴ പറ്റി എന്നൊക്ക പറഞ്ഞിട്ടും അയ്യരെ പാര്‍ട്ടി സസ്‌പെന്‍ഡു ചെയ്തു.
മണിശങ്കര്‍ അയ്യര്‍ ഇനി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ചേരുന്നതാണ് ഉചിതം. അവിടെ ഒരു അഖിലേന്ത്യാ മണി ആശാന്റെ വേക്കന്‍സിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *