അലൂംനി അസോസിയേഷന്‍ ഓഫ് സേക്രഡ് ഹാര്‍ട്ട് കോളെജ് തേവരയുടെ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം

അലൂംനി അസോസിയേഷന്‍ ഓഫ് സേക്രഡ് ഹാര്‍ട്ട് കോളെജ് (ASSH), തേവരയുടെ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം ചിക്കാഗോ കണ്‍ട്രി ഇന്‍ സ്യൂട്ട്, പ്രോസ്‌പെക്ട് ഹൈറ്റ്‌സ്, ഇല്ലിനോയിസില്‍ ഡിസംബര്‍ മൂന്നാം തീയതി നടന്നു. മുഖ്യ അതിഥി ആയിരുന്ന സേക്രഡ് ഹാര്‍ട്ട് കോളേജിലെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഡോ.ഫാ.പ്രശാന്ത് പാലക്കാപ്പിള്ളി ദീപം തെളിയിച്ചു ഉത്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ചാപ്റ്ററിന്റെ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ, സെക്രട്ടറി അലന്‍ ജോര്‍ജ് വര്‍ഗീസ്, ട്രഷറര്‍ ബിജോയ് ജോണ്‍ എന്നിവരും ദീപം തെളിയിച്ചു.

പുതിയ ബോര്‍ഡ് കമ്മിറ്റി മെമ്പറെന്‍മാരായ ജോസഫ് ചാണ്ടി,
ടി.ജെ തോമസ്, അനു ജോര്‍ജ്, ജോര്‍ജ് മാത്യു, ഫെബിന്‍ മൂത്തേരില്‍, കവിത തര്യന്‍, മജു എബ്രഹാം, സജു ആന്തണി. മുഖ്യ അതിഥി ആയ പ്രിന്‍സിപ്പല്‍ അച്ഛന്റെ പ്രാര്‍ത്ഥനക്ക് ശേഷം യോഗം ആരംഭിച്ചു. പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ മുഖ്യ അതിഥി ആയ പ്രിന്‍സിപ്പല്‍ അച്ഛന് ഉത്ഘാടനത്തിന് എത്തിച്ചേര്‍ന്നതിനും, അലുംനി അസോസിയേഷന്റെ രൂപീകരണത്തിനും, പ്രവര്‍ത്തനം ഏകീകരിപ്പിക്കുന്നതിനും ഫാദര്‍ തരുന്ന ഉത്സാഹ പൂര്‍ണമായ പ്രോത്സാഹനതിന് നന്ദി പറഞ്ഞു.അനു ജോര്‍ജ്, വേദിയില്‍ ഉള്ളവരെ സദസ്സില്‍ ഉള്ളവര്‍ക്ക് പരിചയപ്പെടുത്തി. ട്രഷറര്‍ ബിജോയ് ജോണ്‍ പ്രിന്‍സിപ്പല്‍ അച്ഛനെ മറ്റുള്ളവര്‍ക്കായി പരിചയപ്പെടുത്തിക്കൊണ്ട് കോളേജിന്റെ ഉയര്‍ച്ചക്ക് അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനത്തിനെയും അതിനു നേതൃത്വം നല്‍കുന്ന അച്ഛനെ പ്രശംസിച്ചു.

തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡോ. ഫാ.പ്രശാന്ത് പാലക്കാപ്പിള്ളി നടത്തിയ പ്രസംഗത്തില്‍, തന്റെ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു. കോളേജിന്റെ നിലവിലെ ഉയര്‍ച്ചയും,അടുത്ത വര്‍ഷം കോളേജിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിനെ പറ്റിയും ഫാദര്‍ പ്രശാന്ത് പാലക്കാപ്പിള്ളി പറഞ്ഞു.നാട്ടില്‍ വരുമ്പോള്‍ കോളേജ് സന്ദര്‍ശിക്കണം എന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയിലെ ഇങ്ങനെയൊരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് പരിശ്രമിച്ചവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു കൊണ്ട് തന്റെ പ്രസംഗം അവസാനിപ്പിച്ചു.

ജോസഫ് ചാണ്ടി, തോമസ് മാത്യു, ഫെബിന്‍ മൂത്തേരില്‍, പോള്‍ പറമ്പി, ഫ്രാന്‍സിസ് കിഴക്കെകുട്, ഫാ.ടോമി ചെല്ലകണ്ടത്തില്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ചാപ്റ്റര്‍ അംഗങ്ങള്‍ അവരുടെ ക്യാമ്പസ് ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ചെറു പ്രസംഗങ്ങള്‍ നടത്തി. അലുംനി അസോസിയേഷന്‍ ഓഫ് സേക്രഡ് ഹാര്‍ട്ട് കോളേജ്, തേവര, നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സെക്രട്ടറി അലന്‍ ജോര്‍ജ് വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ചടങ്ങുകള്‍ അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.