ജറുസലം: നിലപാട് വ്യക്തമാക്കി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വൈറ്റ് ഹൗസ് രംഗത്ത്. പ്രദേശത്തു സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ജനവികാരം കണക്കിലെടുത്താണ് തീരുമാനമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ബുധനാഴ്ചയാണ് ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ട്രംപ് അറിയിച്ചത്. പ്രഖ്യാപനം ഇസ്രയേല്‍ അംഗീകരിച്ചെങ്കിലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും യുഎസ് സഖ്യരാജ്യങ്ങളും എതിര്‍ത്തു. ഇതിനെട, ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള തങ്ങളുടെ പൗരന്‍മാന്‍ ജാഗരൂകരായിരിക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇസ്രയേല്‍ പലസ്തീന്‍ തര്‍ക്കത്തില്‍ എല്ലാവര്‍ക്കും അനുയോജ്യമായ തീരുമാനത്തിലെത്തുകയെന്ന എല്ലാവരുടെയും ലക്ഷ്യത്തിനൊപ്പമാണ് അമേരിക്കയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.സമാധാനശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ യുഎസ് പ്രതിഞ്ജാബദ്ധരാണെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. അതിനായുള്ള ചര്‍ച്ചകളും സംവാദങ്ങളും തുടരുമെന്നും അവര്‍ പറഞ്ഞു.

മറ്റേന്തെങ്കിലും രാജ്യം യുഎസിനെപ്പോലെ എംബസി മാറ്റുന്നുണ്ടോയെന്ന് ചോദ്യത്തിന്, അതേപ്പറ്റിയൊന്നും അറിയില്ലെന്നായിരുന്നു സാന്‍ഡേഴ്‌സിന്റെ പ്രതികരണം. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. അവരുടെ അതിര്‍ത്തി മാറ്റുകയോ മറ്റേതെങ്കിലും തരത്തില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. ഞങ്ങളുടെ നയത്തിലോ പാസ്‌പോര്‍ട്ട് നല്‍കുന്നതിലോ നിലവില്‍ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ഡേവിഡ് എം. സാറ്റര്‍ഫീല്‍ഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *