ഹാന്‍ഡിക്യാപ് സൈന്‍ അനധികൃതമായി ഉപയോഗിച്ചു; ഫ്‌ളോറിഡ ഡെവന്‍പോര്‍ട്ട് മേയര്‍ അറസ്റ്റില്‍

പി. പി. ചെറിയാൻ

ഫ്ളോറിഡ: ഫ്ളോറിഡ ഡെവൻപോർട്ട് മേയർ തെരേസ ബ്രാഡ്ലി (60) ഹാൻഡിക്യാപ് സൈൻ അനധികൃതമായി ഉപയോഗിച്ചതിന് അറസ്റ്റിലായി.

രണ്ടു ഹാൻഡിക്യാപ് സൈനുകളാണ് മേയറുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. 2012  ഓഗസ്റ്റിലും 2015 ലും മരിച്ച രണ്ടു പേരുടേതായിരുന്നു ഹാൻഡിക്യാപ് സൈനുകൾ.

സിറ്റി ഹാളിന്റെ ഹാൻഡിക്യാപ്  സ്പോട്ടുകളിലാണ് മേയർ സ്ഥിരമായി കാർ പാർക്ക് ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു. 60 വയസ്സുള്ള മേയർ തികച്ചും ആരോഗ്യവതിയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. മരിച്ചവരുടെ ഐഡി കൈവശം വച്ചതിനും നിയമവിരുദ്ധമായി ഹാൻഡിക്യാപ് സൈൻ ഉപയോഗിച്ചിനുമാണ് മേയർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൗണ്ടി ജയിലിൽ അറസ്റ്റു ചെയ്തു കൊണ്ടു വന്ന മേയർക്ക് 2250 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.