ഷിക്കാഗോ മാർത്തോമ ചർച്ച് പുതിയ പാർക്കിങ് ലോട്ട് ഉദ്ഘാടനം ചെയ്തു

ഷിജി അലക്സ്

ഷിക്കാഗോ : മാർത്തോമാ ചർച്ചിന്റെ നിലവിലുള്ള പാർക്കിങ് ഏരിയായോട് ചേർന്ന് പുതുതായി നിർമ്മിച്ച 65 പാർക്കിങ് സ്പേസുകളോടു കൂടിയ പുതിയ പാർക്കിങ് ലോട്ടിന്റെ ഉദ്ഘാടനം നടന്നു.

ഡിസംബർ 3 ഞായറാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് ഇടവക ജനങ്ങളെ സാക്ഷിയാക്കി  ഇടവക വികാരി റവ. ഏബ്രഹാം സ്കറിയ നാട മുറിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഇടവകയുടെ മാനേജിങ് കമ്മിറ്റിയും ബിൽഡിങ് കമ്മിറ്റിയും ചേർന്ന് നേതൃത്വം നൽകിയ ചടങ്ങിൽ പ്രായഭേദമെന്യേ ധാരാളം ഇടവകാംഗങ്ങളും നോർത്ത്  മെയ്ൻ ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും ലെവൽ കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധികളും ഇടവകാംഗങ്ങളുമായ അലക്സ് ജോൺസൺ, സാജു ജോൺസൻ എന്നിവരും പങ്കെടുത്തു.

ഉദ്ഘാടന ശേഷം ഇടവക ട്രസ്റ്റി മാത്യു വർഗീസ് വികാരിയച്ചന്റെ വാഹനം പുതിയ പാർക്കിങ് ലോട്ടിൽ ചാർജ് ചെയ്തു. ഈ സന്തോഷ മുഹൂർത്തത്തെ കുട്ടികൾ അടക്കമുള്ളവർ ഹർഷാരവത്തോടെ എതിരേറ്റു.

ഇതോടൊപ്പം തന്നെ പാർഴ്സനേജിന്റെ പണിയും പുരോഗമിക്കുന്നു. ജനുവരി 20നാണു കൂദാശ. 310/280 പ്രോജക്ട് കൺവീനർ ഷാനി ഏബ്രഹാമിന്റെ നേതൃത്വത്തിൽ ബിൽഡിങ് കമ്മിറ്റിയും അതോടൊപ്പം തന്നെ റവ. ഏബ്രഹാം സ്കറിയാ, മാത്യു വർഗീസ്, ലിബോയ് തോപ്പിൽ, ജിജി പി. സാം,  ജോൺ കുര്യൻ, സണ്ണി ചെറിയാൻ, ഷിജി അലക്സ് എന്നിവരടങ്ങിയ ഒരു കോർ കമ്മിറ്റിയും പ്രവർത്തിക്കുന്നു. മാത്യു ഏബ്രഹാം നിർമ്മാണ പ്രവർത്തനങ്ങളുടെ മുഖ്യ കൺസൾട്ടന്റ് ആയി ഇടവകയെ സഹായിക്കുന്നു.

ഉദ്ഘാടന ചടങ്ങിന് ആമുഖ പ്രാർത്ഥന നടത്തിയത് സഹവികാരി ആയിരുന്ന റവ. ജോർജ് വർഗീസ് ആണ്. ഇടവക സെക്രട്ടറി ഷിജി അലക്സ് സ്വാഗതവും  ഷാനി ഏബ്രഹാം കൃതജ്ഞതയും ആശംസിച്ചു. ഇടവക വൈസ് പ്രസിഡന്റ് എൻ.എം.ഫിലിപ്പിന്റെ പ്രാർത്ഥനയ്ക്കുശേഷം വികാരിയച്ചന്റെ ആശീർവാദത്തോടെ യോഗം പര്യവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.