ആൻ സഞ്ജയ് ടൊറന്റോയിൽ നിര്യാതയായി

ടൊറന്റോ (കാനഡ): കൊച്ചി വടുതല തേലപ്പിള്ളില്‍ സഞ്ജയ് ഡേവിഡിന്റെ (വിഎംവെയര്‍, ടൊറന്റോ) ഭാര്യ ആന്‍ താടിക്കാരന്‍ (കവിത39) നിര്യാതയായി. ഈറ്റണ്‍ സെന്റര്‍ കനേഡിയന്‍ ടയറില്‍ ഡിപ്പാര്‍ട്‌മെന്റ് മാനേജരായിരുന്നു. മക്കള്‍: റയന്‍ ഡേവിഡ് ജോസഫ്, റേച്ചല്‍ ജോസഫ് (ഇരുവരും സെയ്ന്റ് ഹെലെന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍). കാട്ടൂര്‍ എടത്തുരുത്തി താടിക്കാരന്‍ രാജുവിന്റെയും ബ്രിജിറ്റിന്റെയും മകളാണ്. ജോസഫ് ജോണ്‍ താടിക്കാരന്‍ സഹോദരനാണ്.

സംസ്‌കാരശുശ്രൂഷ ഡിസംബര്‍ ഒന്‍പത് ശനിയാഴ്ച മിസ്സിസാഗ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. പത്തരയ്ക്ക് മൃതദേഹം ദേവാലയത്തില്‍ എത്തിക്കും. പതിനെന്നാരയ്ക്കാണ് സംസ്‌കാരശുശ്രൂഷ. ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ മുഖ്യകാര്‍മികത്വം വഹിക്കുമെന്നു വികാരി മോണ്‍. സെബാസ്റ്റ്യന്‍ അരിക്കാട്ട് അറിയിച്ചു.

ഡിസംബര്‍ എട്ട് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പതുവരെ മിസ്സിസാഗയിലെ ടേര്‍ണര്‍ ആന്‍ഡ് പോര്‍ട്ടര്‍ പീല്‍ ചാപ്പല്‍ ഫ്യൂണറല്‍ ഹോമില്‍ (2180, ഹ്യുറന്റാരിയോ സ്ട്രീറ്റ്, മിസ്സിസാഗ) വ്യൂവിങ് ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ജോസഫ് ജോണ്‍ താടിക്കാരന്‍ (4167702255), ബിജു പാപ്പച്ചന്‍ ഏനായി (6476068284), ഷിന്‍ഡോ വര്‍ഗീസ് ആലുക്കല്‍ (4162543273).

Leave a Reply

Your email address will not be published. Required fields are marked *