പെന്റന്‍സ് ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 15ന്

ടൊറന്റോ: ടൊറാന്റോയിലെ പെന്‍സാരേ ഫിലിം മീഡിയ, പെന്‍ഡന്‍സ് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നു. സ്വതന്ത്ര ചിത്രങ്ങളുടെ ഒരു സമ്മേളനമാണ് ഈ ഫിലിം ഫെസ്റ്റിവല്‍. ഡിസംബര്‍ 15-ന് ടൊറാന്റോയിലെ റീജന്റ് തീയറ്ററില്‍ വൈകുന്നേരം ഏഴുമണിക്കാണ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. ഫെസ്റ്റിവല്‍ ഫൗണ്ടറും പെന്‍സാരെ ഫിലിംസ് മീഡിയ ഫൗണ്ടറുമായ റോബര്‍ട്ട് മിസോവികും അദ്ദേഹത്തിന്റെ ടീമും ചേര്‍ന്ന് റെഡ് കാര്‍പെറ്റ് റിസെപ്ക്ഷനാണ് ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുളള മികച്ച ഹ്രസ്വചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ട്രെയിലേഴ്‌സ് യുടൂബില്‍ കാണാവുന്നതാണ്. ഇതിന്റെ വിശദാംശങ്ങളും ലിങ്കും വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് കാണാം. കാനിലെ പാം ഡോ അവാര്‍ഡ് നേടിയ ‘ എ ജെന്റില്‍ നൈറ്റും, ട്രൈബേക്ക ഡാര്‍ളിംഗ് കുള്‍-ഡി-സാകും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഓസ്‌കാര്‍ നേടിയ ഉറുഗായന്‍ മാസ്റ്റര്‍പീസ് എമ്മ, കനേഡിയന്‍ പ്രീമിയര്‍ ‘ മാര്‍ക് റസോ’ , സൂക്കി, സ്പാനിഷ് ഡ്രാമ വില്യം മാര്‍ട്ടിന്‍, സൗത് ഏഷ്യന്‍ ഡറക്ടര്‍ ഇരുപത്തൊന്ന് കാരനായ കലൈനിതന്‍ കലൈചെല്‍വന്റെ ഇന്‍ലാന്റ് ഫ്രീക്‌സ് ഉള്‍പ്പടെ മൂന്ന് കനേഡിയന്‍ ഷോര്‍ട്ട് ഫിലിംസ് മേളയില്‍ പ്രദര്‍ശിപ്പിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോകുന്ന ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലായാണ് ഇതിനെ വിലയിരുത്തുന്നത്. മേളയിലേക്കുള്ള ടിക്കറ്റ് https://www.universe.com/events/pendance-film-festival-tickets-28G5XQ ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ ലഭ്യമാകും.
ബ്യൂട്ടി ബാര്‍ ക്ലീനിക്‌സ്, ട്രിയസ് വൈന്‍സ്, റോളിംഗ് പിക്ചര്‍ കമ്പനി ആന്റ് മീഡിയ സ്‌പോണ്‍സേഴ്‌സ്, ദ ജിടിഎ സൗത് ഏഷ്യന്‍ മീഡിയ നെറ്റ്‌വര്‍ക്, നൗ മാഗസിന്‍ തുടങ്ങിയവരാണ് ഫെസ്റ്റിവലിന്റെ സ്‌പോണ്‍സേഴ്‌സ്.

Robert Misovic: info@pendancefilmfestival.com
647.238.5360
www.pendancefilmfestival.com
www.facebook.com/pendancefilmfestival

Leave a Reply

Your email address will not be published. Required fields are marked *