വിനോദസഞ്ചാരത്തിനെത്തിയ ഇന്ത്യന്‍ വംശജനെ സ്രാവ് കൊന്നു

പി. പി. ചെറിയാൻ

ന്യൂയോർക്ക് :മൻഹാട്ടൻ പ്രൈവറ്റ് ഇക്വിറ്റി ഡയറക്ടറും ഇന്ത്യൻ  വംശജയുമായ രോഹിത് ഭണ്ഡാരി (49) വെള്ളത്തിൽ ഡൈവിങ് നടത്തുന്നതിനിടെ  വമ്പൻ സ്രാവിന്റെ ആക്രമണത്തിൽ  കൊല്ലപ്പെട്ടു. 18 അമേരിക്കൻ വിനോദ സഞ്ചാരികൾ അടങ്ങുന്ന സംഘം കോസ്റ്ററിക്കായിൽ സന്ദർശനത്തിനെത്തിയതായിരുന്നു രോഹിത്.

നവംബർ 28 ന് ഡൈവിങ് പരിശീലകനോടൊപ്പമായിരുന്നു വെള്ളത്തിലേക്ക് ഇറങ്ങിയത്. ടൈഗർ ഷാർക്ക് വിഭാഗങ്ങളിൽപെട്ട സ്രാവ് പെട്ടെന്നു ഇവരെ ആക്രമിക്കുകയായിരുന്നു. വിവിധയിനം സ്രാവുകളുടെ സങ്കേതമാണ് കൊക്കോസ് ഐലന്റിലെ നാഷണൽ പാർക്ക്, രോഹിതയെ രക്ഷിക്കുന്നതിനു ശ്രമിച്ച പരിശീലകനും സ്രാവിന്റെ ആക്രമണത്തിൽ പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കാലിന് ഗുരുതരമായി പരുക്കേറ്റ രോഹിതയെ വെള്ളത്തിൽ നിന്നും രക്ഷപ്പെടുത്തി പുറത്തെടുത്തുവെങ്കിലും  രക്തം വാർന്നു പോയതിനാൽ മരണമടയുക യായിരുന്നുവെന്ന്  കോസ്റ്ററിക്ക പരിസ്ഥിതി  മന്ത്രാലയം അറിയിച്ചു.അപ്പർ ഈസ്റ്റ് സൈഡിൽ താമസിച്ചിരുന്ന ഭണ്ഡാരി മൻഹാട്ടൻ ചാരിറ്റി സർക്യൂട്ട് സ്ഥിര സാന്നിധ്യമായിരുന്നു.

മംഗലാപുരം സ്വദേശിയായ ഭണ്ഡാരി 2013 മുതൽ കോമേഴ്സ്  സെക്രട്ടറി വിൽബർ റോസിന്റെ ഇൻവെസ്റ്റ്മെന്റ് ഫേമിൽ ജീവനക്കാരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.