ശരിര കോശങ്ങളില്‍ നിന്നു കുട്ടികള്‍

ന്യൂയോര്‍ക്ക്: കുട്ടികള്‍ ഉണ്ടാകാന്‍ ബീജവും അണ്ഡവും വേണമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍, അതില്ലാതെയും കുട്ടികളുണ്ടാകുമെന്നു കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ആരോഗ്യമുള്ള വ്യക്തിയുടെ ശരീരത്തില്‍നിന്നു ശേഖരിക്കുന്ന കോശങ്ങള്‍ ഉപയോഗിച്ചു ഭ്രൂണം സൃഷ്ടിക്കാനാണു ശാസ്ത്രജ്ഞര്‍ ഒരുങ്ങുന്നത്.

കേംബ്രിഡ്ജ് സര്‍വകലാശാലയിലെയും ഇസ്രയേലിലെ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെയും ഗവേഷകര്‍ ചേര്‍ന്നാണു ശരീരകോശങ്ങളില്‍നിന്നു മൂല കോശങ്ങള്‍ സൃഷ്ടിച്ചത്. ഇവയില്‍നിന്നു അണ്ഡവും ബീജവും സൃഷ്ടിക്കാമെന്നാണു ഗവേഷകര്‍ പറയുന്നത്. രണ്ട് പുരുഷന്മാരുടെ കോശങ്ങള്‍ ഉപയോഗിച്ചു ഭ്രൂണം സൃഷ്ടിക്കാമെന്ന് അര്‍ഥം. ഇതേ രീതിയില്‍ രണ്ട് സ്ത്രീകളുടെ കോശം ഉപയോഗിച്ചും ഭ്രൂണം സൃഷ്ടിക്കാം. രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ സാങ്കേതികവിദ്യയുടെ സഹായത്താല്‍ കുഞ്ഞുങ്ങള്‍ ജനിച്ചു തുടങ്ങുമെന്ന് ഗവേഷണ സംഘാംഗം ജേക്കബ് ഹന്ന അറിയിച്ചു. എന്നാല്‍, കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഒഴികെയുള്ളവര്‍ ഈ മാര്‍ഗം പിന്തുടരുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനിത രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യൂല്‍പാദന അവയവങ്ങള്‍ക്കു തകരാര്‍ ഉള്ളവര്‍ക്കും പുതിയ സാങ്കേതികവിദ്യ അനുഗ്രഹമാകുമെന്നു കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഫ. അസിം സുരാനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *