അബിയുടെ വീട്ടില്‍ ആശ്വാസവുമായി ദിലീപെത്തി

കൊച്ചി: അന്തരിച്ച പ്രശസ്ത സിനിമാ മിമിത്രിതാരം അബിയുടെ മൂവാറ്റുപുഴയിലെ വീട്ടില്‍ നടന്‍ ദിലീപ് എത്തി. തന്റെ പ്രിയസുഹൃത്തിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് ദിലീപ് ദുബായ് യാത്രകഴിഞ്ഞ് എത്തിയ ഉടനെ അബിയുടെ വീട്ടിലെത്തിയത്. അബിയുടെ വേര്‍പാട് ഇതുവരെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തെ മകനും യുവനടനുമായ ഷെയിന്‍ നിഗത്തിന് ഒന്നുതന്നെ പറയാന്‍ സാധിച്ചില്ല. ദിലീപിന്റെ ആശ്വാസ വാക്കുകള്‍ കേട്ട് ദുഖമടക്കിപ്പിടിച്ചുനില്‍ക്കുകയായിരുന്നു. ദിലീപും അബിയും മിമിക്രിവേദികളിലൂടെയാണ് കലാരംഗത്തെത്തിയത്. ഒരുകാലത്ത് അബി-ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടിന്റെ ഓഡിയോ കാസറ്റുകള്‍ തരംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *