വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ന്യൂജഴ്സിയിൽ

ജിനേഷ് തമ്പി

ന്യൂജഴ്സി:  വേൾഡ് മലയാളി കൗൺസിലിന്റെ പതിനൊന്നാമത് ബയനിയൽ ഗ്ലോബൽ കോൺഫെറൻസിനു അമേരിക്കയിലെ “ഗാർഡൻ സ്റ്റേറ്റ്”    ന്യൂജേഴ്സി വേദിയാകും.  റിനൈസൻസ് വുഡ് ബ്രിഡ്‌ജ്‌ ഹോട്ടലിൽ 2018 ഓഗസ്റ്റ് 24 മുതൽ 26 വരെയാണ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്

ഗ്ലോബൽ കോൺഫറൻസ് നടത്തിപ്പിനായി തോമസ് മൊട്ടക്കൽ (ചെയർമാൻ), തങ്കമണി അരവിന്ദൻ (കൺവീനർ), വിദ്യ കിഷോർ (സെക്രട്ടറി), ശോഭ ജേക്കബ് (ട്രെഷറർ), സോമൻ ബേബി (അഡ്വൈസറി ചെയർ), ജോർജ് പനക്കൽ (കോ ചെയർ), കോ കൺവീനർ (ജയ് കുളമ്പിൽ, സാബു ജോസഫ്, എസ്. കെ. ചെറിയാൻ, തോമസ് എബ്രഹാം, റീജിയൻ കോഓർഡിനേറ്റർ (പി. സി.മാത്യു -അമേരിക്ക റീജിയൻ, ബാബു ചാക്കോ-ആഫ്രിക്ക റീജിയൻ, സി. യു. മത്തായി- മിഡൽ ഈസ്റ്റ് റീജിയൻ, ഗോപ വർമ്മ-ഫാർ ഈസ്റ്റ് റീജിയൻ, അബ്ബാസ് ചേലാട്ട് – ഓസ്ട്രേലിയ റീജിയൻ, ഡേവിസ് ടി -യൂറോപ്പ് റീജിയൻ, ഷിബു രാഘുനാഥൻ- ഇന്ത്യ റീജിയൻ) എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ പ്രോഗ്രാം കമ്മിറ്റി ചെയറുകളും പ്രവർത്തിച്ചു വരുന്നു.

കമ്മിറ്റി ചെയർ:  പ്രോഗ്രാം (സോഫി വിൽസൺ), ബ്രാൻഡിംഗ് ആൻഡ് ഔട്ട്റീച് (ചാക്കോ കോയിക്കലേത്), റിസപ്ഷൻ (രുഗ്മിണി പദ്മകുമാർ, ഷീല ശ്രീകുമാർ), കൾച്ചറൽ (രാജൻ ചീരൻ), ലോജിസ്റ്റിക്‌സ് (ഡോ:ഗോപിനാഥൻ നായർ), അവാർഡ്‌സ് ആൻഡ് സ്കോളർഷിപ് (ടി .വി .ജോൺ), ബിസിനസ് (ഷാജി ബേബി ജോൺ), രജിസ്‌ട്രേഷൻ (പിന്റോ ചാക്കോ , രവി കുമാർ), മീഡിയ ആൻഡ് പബ്ലിസിറ്റി (ജിനേഷ് തമ്പി), പബ്ലിക് റിലേഷൻ (അലക്സ് കോശി , ഡോ ജോർജ് ജേക്കബ്), ഡിജിറ്റൽ ടെക്നോളജി (സുധീർ നമ്പ്യാർ), ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ(ഇർഫാൻ മാലിക്-ആസ്‌ട്രേലിയ റീജിയൻ), ഹോസ്പിറ്റാലിറ്റി (സോമൻ ജോൺ തോമസ്), ലീഗൽ (തോമസ് വിനു അലൻ),യൂത്ത് (പ്രീതി മാലയിൽ – യൂറോപ്പ് റീജിയൻ,ജോജി തോമസ്), വനിതാ ഫോറം (ഷൈനി രാജു), ആരോഗ്യം (ഡോ എലിസബത്ത് മാമൻ പ്രസാദ്)

ഓഗസ്റ്റ് 24 ന് തുടക്കം കുറിക്കുന്ന ഗ്ലോബൽ കോൺഫെറൻസിൽ അന്നേ ദിവസം ക്രൂയിസ് നൈറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. 25 ന് അമേരിക്കയിൽ ഒരു  പൊന്നോണം എന്ന ആശയത്തിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഒട്ടേറെ ഓണ പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും പരിപാടികളുടെ ഭാഗമായിരിക്കും. 26 ന് ഗ്ലോബൽ കോൺഫറൻസ് വൈവിധ്യമാർന്ന ബിസിനസ്, യൂത്ത്, വനിതാ ഫോറം മേഖലകളിൽ സമകാലീക പ്രസക്തമായ വിഷയങ്ങളിൽ ചർച്ചയും, മീറ്റിംങുകളും സംഘടിപ്പിക്കും.

ലോകമെമ്പാടുമുള്ള  മലയാളികളെ പ്രതിനിധീകരിച്ചു നൂറിൽ പരം  വേൾഡ് മലയാളി കൌൺസിൽ പ്രൊവിൻസുകളിൽ നിന്നും അനേകം പ്രതിനിധികൾ ഒരേ കുടകീഴിൽ ന്യൂജേഴ്‌സിയിൽ അണിനിരക്കുവാനുള്ള അസുലഭ അവസരമാണ് ഈ കോൺഫെറൻസെന്ന് കൺവീനർ തങ്കമണി അരവിന്ദൻ വിശേഷിപ്പിച്ചു. എല്ലാ റീജിയൻ/പ്രൊവിൻസുകളിൽ നിന്നും കോൺഫെറൻസിനു വേണ്ടി ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത് എന്നും കൺവീനർ അറിയിച്ചു.

ന്യൂജേഴ്‌സിയിൽ 2018 ലെ പൊന്നോണം ആഘോഷിക്കാനും ആഗോള മലയാള സംഗമത്തിന്റെ ഭാഗം ആവനും എവരെയും ക്ഷണിക്കുന്നതായി ചെയർമാൻ തോമസ് മൊട്ടക്കൽ അറിയിച്ചു. കോൺഫെറൻസിനു വേണ്ടിയുള്ള റെജിസ്‌ട്രേഷൻ ഫോറം അടുത്ത് തന്നെ ലഭ്യമാവുമെന്നു രജിസ്‌ട്രേഷൻ കമ്മിറ്റി ചെയറിനു വേണ്ടി പിന്റോ ചാക്കോ, രവി കുമാർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.