മീസൈല്‍ പരീക്ഷണം നോര്‍ത്ത് കൊറിയയുടെ അന്ത്യത്തിനെന്ന്

പി. പി. ചെറിയാൻ

ന്യുയോർക്ക്: തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിച്ച് നോർത്ത് കൊറിയ നടത്തുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നോർത്ത് കൊറിയൻ ഭരണകൂടത്തിന്റെ സർവ്വ നാശത്തിനിടയാക്കുമെന്ന് നിക്കി ഹെയ് ലി. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മിസൈൽ പരീക്ഷണം നടത്തി പ്രകോപനം സൃഷ്ടിക്കുവാനുള്ള ശ്രമം അമേരിക്കയെ യുദ്ധത്തിന് നിർബന്ധിതമാക്കുമെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അമേരിക്കയുടെ യുഎൻ പ്രതിനിധിയായ നിക്കി ഹാലി മുന്നറിയിപ്പ് നൽകി.

നോർത്ത് കൊറിയായുമായി ഞങ്ങൾ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിക്കി വ്യക്തമാക്കി. അമേരിക്കയുടെ ഏതു ഭാഗത്തും ചെന്നെത്താവുന്ന  ശക്തമായ മിസൈൽ  പരീക്ഷണമാണ് നോർത്ത് കൊറിയ കഴിഞ്ഞ ദിവസം നടത്തിയത്.

ഭീകര പ്രവർത്തനം സ്പോൺസർ ചെയ്യുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ നോർത്ത് കൊറിയായെ ഉൾപ്പെടുത്തിയതായി ട്രംപ് പ്രഖ്യാപിച്ചതിന്റെ ഒരാഴ്ച പിന്നിടുമ്പോൾ നടത്തിയ പരീക്ഷണം ട്രംപ് ഭരണത്തിനുള്ള മുന്നറിയിപ്പായിട്ടാണ് നോർത്ത് കൊറിയ വിശേഷിപ്പിച്ചത്. നോർത്ത് കൊറിയായ്ക്കെതിരെ സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തുണമെന്ന്  ട്വിറ്റർ സന്ദേശത്തിൽ ട്രംപ് ചൈനയോടും മറ്റു രാഷ്ട്രങ്ങളോടും അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.