ഫിലഡല്‍ഫിയ സിറോമലബാര്‍പള്ളി ഫാമിലി നൈറ്റ് ആഘോഷിച്ചു

ജോസ് മാളേയ്ക്കല്‍

ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സിറോമലബാര്‍ ഫൊറോനാപള്ളിയില്‍ ഫാമിലി നൈറ്റ് (അഗാപ്പെ 2017) ആഘോഷിച്ചു.

ഇടവകയില്‍ 2016–2017 വര്‍ഷത്തില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുത്തി. നടപ്പുവര്‍ഷം വിവാഹിതരായ യുവതീയുവാക്കളെ അനുമോദിക്കുക എന്നുള്ളതും ഫാമിലി നൈറ്റാഘോഷം ലക്ഷ്യമിട്ടിരുന്നു.

വൈകിട്ട് അഞ്ചുമണിക്കു പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ടിജോ പറപ്പുള്ളിയും, ഷേര്‍ളി ചാവറയും നടക്കാന്‍ പരിപാടികളുടെ ആമുഖ വിവരണം നല്‍കി.

ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, ജോസ് തോമസ്, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭതസംഘടനാഭാരവാഹികള്‍, ഇടവകജനങ്ങള്‍ എന്നിവരെ സാക്ഷിയാക്കി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഭദ്രദീപം തെളിച്ച് ഫാമിലി നൈറ്റ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് വിനോദച്ചന്‍ അഗാപ്പെയുടെ ഹൃസ്വമായ സന്ദേശം നല്‍കി.

ഇടവകയിലെ 9 വാര്‍ഡുകളും, മതബോധനസ്കൂളും ബൈബിള്‍ അധിഷ്ടിത വിഷയങ്ങള്‍ തിരക്കഥയായി തിരഞ്ഞെടുത്ത് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

അമല്‍ ടോമിന്‍റെ പ്രാര്‍ത്ഥനാഗാനത്തെ തുടര്‍ന്ന് സെന്റ്. ജോസഫ് വാര്‍ഡിലെ കൊച്ചു കലാപ്രതിഭകളുടെ അവതരണ നൃത്തം അരങ്ങേറി.

ബ്ലസഡ് കുഞ്ഞച്ചന്‍ വാര്‍ഡിലെ വനിതകളും കുട്ടികളും ഒന്നിച്ചും, യുവജനങ്ങള്‍ വേറെയും സമൂഹനൃത്തം അവതരിപ്പിച്ചു.

വിലക്കപ്പെട്ട കനി എന്ന ലഘുനാടകം മികവുറ്റതായിരുന്നു.

നൃത്തങ്ങള്‍, സമൂഹഗാനം, സൂപ്പര്‍നൈറ്റ് ഷോ, സെന്റ് ജോര്‍ജ് വാര്‍ഡിലെ ദമ്പതികളുടെ കപ്പിള്‍ ഡാന്‍സ്, സെന്റ്. ജോസഫ് വാര്‍ഡിന്‍റെ കോമഡി സ്കിറ്റ്, ബ്ലസഡ് കുഞ്ഞച്ചന്‍ വാര്‍ഡിന്‍റെ സമൂഹഗാനം എന്നിവ നല്ലനിലവാരം പുലര്‍ത്തി.

ജയ്ക്ക് ബെന്നി, ജാനീസ് ജയ്സണ്‍, സേവ്യര്‍ ആന്‍റണി, സാജു ചാവറ, ബിനു ജേക്കബ് എന്നിവരുടെ ഗാനങ്ങളും, മഹിമാ ജോര്‍ജിന്‍റെ അതുല്യമായ ക്ലാസിക്കല്‍ ഡാന്‍സും, സ്ലൈഡ് ഷോയും ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി. പുണ്യാളന്‍സ് എന്ന കോമഡി സ്കിറ്റ് കാണികളെ കുടുകുടാ ചിരിപ്പിച്ചു.

പുതുതായി ഇടവകയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കുടുംബങ്ങളെയും, വിവാഹജീവിതത്തിന്‍റെ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതിമാരെയും തദവസരത്തില്‍ ആദരിച്ചു.

പ്രിന്‍സിപ്പല്‍ ട്രസ്റ്റി ഷാജി മിറ്റത്താനി ഫാമിലി നൈറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

മതാധ്യാപിക ജയിന്‍ സന്തോഷ് ആയിരുന്നു എംസി.

രുചികരമായ നാടന്‍ വിഭവങ്ങള്‍ തല്‍സമയം പാകംചെയ്ത് നടത്തിയ തട്ടുകട ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.