ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 9ന്

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ:ഷിക്കാഗോയിലെ മലയാളി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ   ക്രിസ്മസ് ആഘോഷം ഡിസംബര്‍ 9ന്. ഷിക്കാഗോയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ഒരുമയുടെ ശബ്ദമായ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 34-ാം ക്രിസ്മസ് ആഘോഷമാണിത്. മെയിന്‍ ഈസ്റ്റ് ഹൈസ്കൂള്‍ ( 2601 Dempster St, Park Ridge, IL 60068) ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍.

മുഖ്യാതിഥിയായി എത്തുന്നത് മലങ്കര സിറിയക് ഓര്‍ത്തഡോക്‌സ് സഭയിലെ നോര്‍ത്ത് അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പായ എല്‍ദോ മോര്‍ തിമോത്തിയോസ് തിരുമേനിയാണ്. പ്രവര്‍ത്തനഭരിതവും  5 മണിക്ക് പൊതുയോഗം ആരംഭിക്കും. തുടര്‍ന്ന് എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ 15 സഭകളിലെ വിശ്വാസികള്‍ ക്രിസ്തീയ കലാപരിപാടികള്‍ അവതരിപ്പിക്കും. പൊതുയോഗത്തില്‍ ഈവര്‍ഷത്തെ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റുകളിലെ വിജയികള്‍ക്ക് ട്രോഫി സമ്മാനദാനവും കേരളത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു വച്ചുകൊടുക്കുന്നതിന്റെ താക്കോല്‍ ദാനവും  തിരുമേനി നിര്‍വഹിക്കും. ജേക്കബ് ജോര്‍ജിന്റെ (ഷാജി) നേതൃത്വത്തില്‍ വിവിധ സഭകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.

എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈവര്‍ഷത്തെ ഭാരവാഹികളായ റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ.ഫാ. മാത്യൂസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീന തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കത്തിനായുള്ള കമ്മിറ്റിയില്‍ ചെയര്‍മാന്‍- റവ. ഡോ. ശാലോമോന്‍, ജനറല്‍ കണ്‍വീനര്‍- പ്രേംജിത്ത് വില്യം, പ്രോഗ്രാം- ആന്റോ കവലയ്ക്കല്‍, സീനല്‍ ഫിലിപ്പ്, ബേബി മത്തായി, സ്റ്റേജ്- ബഞ്ചമിന്‍ തോമസ്, സജി കുര്യന്‍, ടോണി ഫിലിപ്പ്, മാത്യു മാപ്ലേട്ട്, ഗ്രീന്‍ റൂം- ആഗ്‌നസ് തെങ്ങുംമൂട്ടില്‍, മേഴ്‌സി മാത്യു, ഏലിയാമ്മ പുന്നൂസ്, ഫുഡ്- റവ. ഫാ. ഹാം ജോസഫ്, റവ.ഫാ. ബിജുമോന്‍ ജേക്കബ്, ജോര്‍ജ് കുര്യാക്കോസ്, സൗണ്ട് സിസ്റ്റം- ജോജോ ജോര്‍ജ്, പ്രവീണ്‍ തോമസ്, വോളന്റീയര്‍ ക്യാപ്റ്റന്‍ ജോണ്‍ സി എലക്കാട്ട്, ക്വയര്‍ റവ. ജോര്‍ജ് വര്‍ഗീസ്, ജേക്കബ് ജോര്‍ജ്, ജോര്‍ജ് പണിക്കര്‍, ക്രിസ്മസ് ട്രീ- മത്തായി വി തോമസ്, സെക്യൂരിറ്റി- ജയിംസ് പുത്തന്‍പുരയില്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഡോ. ശാലമോന്‍ 630 802 2766, ഗ്ലാഡ്‌സണ്‍ വര്‍ഗീസ് 847 561 8402, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 847 477 0564, പ്രേംജിത്ത് വില്യം 847 962 1893.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.