സാധക സംഗീത പുരസ്‌കാരം

സുമോദ് നെല്ലിക്കാല

ന്യുയോർക്ക്: ന്യുയോർക് ആസ്ഥാനമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ പ്രവർത്തിക്കുന്ന  സാധക സ്കൂൾ ഓഫ് മ്യൂസിക് സംഗീതത്തിന്റെ വളർച്ചക്ക് സമഗ്ര സംഭാവനകൾ നൽകിയ മഹത് വ്യക്തികളെ ആദരിക്കുന്നതിനായി സാധക സംഗീത പുരസ്ക്കാരം ഏർപ്പെടുത്തി.  പ്രശസ്ത സംഗീതജ്ഞരായ രമേശ് നാരായൺ, കെ. ഓമനക്കുട്ടി തുടങ്ങിയവരടങ്ങിയ കമ്മിറ്റിയാണ് പുരസ്ക്കാരം ഏർപ്പെടുത്തുവാൻ തീരുമാനിച്ചത്.

പ്രഥമ സാധക സംഗീത പുരസ്കാരം  ഡിസംബർ മൂന്നിന് വൈകിട്ട് 5 മണിക്ക് ഫിലഡൽഫിയയിലെ സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച്  യുവ  പിന്നണി ഗായകൻ കെ. എസ്. ഹരിശങ്കറിന്റെ  സംഗീത സന്ധ്യയിൽ വച്ച് പ്രഖ്യാപിക്കുംമെന്ന് സാധകയുടെ ഡയറക്ടർ കെ. ഐ. അലക്സാണ്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *