ഗീതാ ഹോവി കുത്തേറ്റു മരിച്ച സംഭവം; ഇരുപത്തിയേഴുകാരന്‍ അറസ്റ്റില്‍

പി.പി.ചെറിയാൻ

സ്റ്റാറ്റൻ ഐലന്റ്: സ്റ്റാറ്റൻ ഐലന്റിലെ വീടിനു സമീപം ഗീതാ ഹോവി (63) അജ്ഞാതന്റെ കുത്തേറ്റ് മരിച്ചു. സ്റ്റാറ്റൻ ഐലന്റിലെ ബീമെന്റ് അവന്യുവിൽ ഇന്ന് (തിങ്കളാഴ്ച –27) ഉച്ചയ്ക്കു ശേഷമാണ് അതിക്രൂരമായ കൊലപാതകം നടന്നത്.

ശരീരത്തിൽ പതിനഞ്ചോളം കുത്തുകളേറ്റ ഗീതയെ റിച്ച്മോണ്ട് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗീതയെ ആഞ്ഞ് കുത്തുന്നതു കണ്ട് അയൽവാസിയായ 56കാരൻ ഓടിയെത്തി തടയാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിനു നേരെയും അക്രമി കത്തിവീശി. ഭാഗ്യം കൊണ്ടാണ് നിസ്സാര പരിക്കുകളോടെ അയൽവാസി രക്ഷപ്പെട്ടത്.

സംഭവം അറി‍ഞ്ഞ്  കുതിച്ചെത്തിയ പൊലീസ് 27 വയസ്സ് പ്രായം വരുന്ന പ്രതിയെ അനിഷ്ഠസംഭവങ്ങൾ ഒന്നും ഇല്ലാതെ കസ്റ്റഡിയിലെടുത്തു.

സംഭവം നടക്കുന്നതിനു മുമ്പ് ശീത ബാങ്കിൽ പോയിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. പരാജയപ്പെട്ട കവർച്ചാശ്രമമാണ് കൊലപാതകത്തിലെ ത്തിയതെന്ന് കരുതപ്പെടുന്നു. സംഭവത്തെക്കുറിച്ച് വിശദവിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.