ഗര്‍ഷോം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ദുബായ്: സ്വപ്രയത്‌നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടില്‍ മലയാളിയുടെ യെശസ് ഉയര്‍ത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാന്‍ ഗര്‍ഷോം ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗര്‍ഷോം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

ഡോ. പി എ ഇബ്രാഹിം (ദുബായ്), പ്രശാന്ത് മംഗത്തു (അബുദാബി), അബ്ദുല്‍ മജീദ് (സൗദി അറേബ്യ), സ്‌പെല്ലിങ് ബീ അവാര്‍ഡ് ജേതാവ് അനന്യ വിനയ് (അമേരിക്ക), ജാനറ്റ് മാത്യൂസ് (സ്വിറ്റ്‌സര്‍ലന്‍ഡ്), പ്രമോദ് മംഗത്തു (അബുദാബി), അനില്‍കുമാര്‍ വാസു (ദുബായ്), ടിനോ തോമസ് (ബാംഗ്ലൂര്‍) എന്നിവരാണ് 12 മത് ഗര്‍ഷോം പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്. പ്രവാസി റിട്ടേണി പുരസ്കാരത്തിന് കോട്ടയത്തെ മംഗോമെഡോസ് സ്ഥാപകന്‍ എന്‍ കെ കുരിയന്‍ (കോട്ടയം) അര്‍ഹനായി. 2017 ലെ മികച്ച പ്രവാസി മലയാളി സംഘടനയായി ജപ്പാനിലെ നിഹോന്‍കൈരളിയെയും മികച്ച പ്രവാസി മലയാളി സംരംഭമായി ബാംഗളൂരിലെ ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്‌സിറ്റിയെയും തിരഞ്ഞെടുത്തു. ഹാബിറ്റാറ് ഫോര്‍ ഹ്യൂമാനിറ്റി ഇന്റര്‍നാഷണല്‍ ഏഷ്യ പസിഫിക് ഡയറക്ടര്‍ ജോസഫ് സ്കറിയ ജൂനിയര്‍ (ഫിലിപ്പീന്‍സ്) ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ഡിസംബര്‍ 1 നു (വെള്ളിയാഴച) വൈകുന്നേരം ഏഴിന് ദുബായ് അറ്റ്‌ലാന്റിസ് ദി പാമില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. യു എ ഇ ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ അംഗം ബ്രിഗേഡിയര്‍ H.E മുഹമ്മദ് അഹമദ് അല്‍ യംമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കര്‍ വി. വൈത്തിലിംഗം, കര്‍ണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *