കാനഡയിലെ ഗുരുവായൂരപ്പൻ ക്ഷേത്രം ഇനി മുതൽ സ്വന്തം കെട്ടിടത്തിൽ

ബാലു മേനോൻ

ബ്രാംപ്ടൺ:കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളികളുടെ സ്വപ്നമായ ഈ മലയാളത്തനിമയുള്ള വിശേഷപ്പെട്ട ക്ഷേത്രം സാക്ഷാൽക്കരിക്കപ്പെടുന്നു.

2017 നവംബര്‍ 23, 24, 25, 26 തീയതികളിൽ ഇപ്പോഴത്തെ താൽക്കാലിക കെട്ടിടത്തില്‍ നിന്നും വളരെ വിശേഷപ്പെട്ട പൂജകളോടും  ക്രിയകളോടും കൂടി വളരെ പ്രത്യേകതയാർന്ന കേരള വാസ്തു ശാസ്ത്രപ്രകാരവും ശൈലിയിലും ഉള്ള 2580, Countryside Drive, ബ്രാംപ്ടണിൽ നിർമ്മിച്ച കെട്ടിടത്തിലേക്ക് ഗുരുവായൂരപ്പന്റെ ചിരപ്രതിഷ്ഠ പുനഃസ്ഥാപിച്ചു.

തന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഗണപതി പൂജ, ഗണപതി ഹോമം, പുണ്യാഹം, അദ്‌ഭുത ശാന്തി , അനുജ്ഞ , ഖനനാദി, നവകം (കലശം), പ്രതിഷ്ഠ, അഭിഷേകം, മഹാ സുദർശന ഹോമം എന്നീ പ്രത്യേക പൂജകൾക്കും  ക്രിയകൾക്കും പുറമെ പ്രഭാഷണം, ഭജന, നാമജപം, അഖണ്ഡ നാമം, കഥകളി, നൃത്തങ്ങൾ, എന്നീ പരിപാടികളും ഈ നാലു ദിവസങ്ങളിൽ ഉണ്ടായിരുന്നു.

ചിരപ്രതിഷ്ഠക്കു ശേഷം കേരള ക്ഷേത്ര വാസ്തുശാസ്ത്രത്തിലുള്ള ശ്രീകോവിലുകൾ നിർമ്മിക്കാനായി തിരുനാവായ ഷണ്മുഖനും അദ്ദേഹത്തിന്റെ കൂടെ ക്ഷേത്ര നിർമ്മാണത്തിൽ നിപുണന്മാരായ നാലു പേരും  (സതീഷ് കുമാർ , ശശി, സന്തോഷ് കുമാർ, രഞ്ജിത്) നവംബര്‍ ആദ്യ വാരം കേരളത്തിൽ നിന്നും കാനഡയിൽ എത്തിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.