ആട്ടുംതുപ്പും സഹിച്ച് ഇടതുമുന്നണിയില്‍ തുടരണോ?: സിപിഐയോട് രമേശ് ചെന്നിത്തല

പത്തനാപുരം: ആട്ടും തുപ്പും സഹിച്ച് ഇടതു മുന്നണിയില്‍ തുടരണമോയെന്ന് സിപിഐയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എന്നാല്‍, യുഡിഎഫിലേക്ക് പുതിയതായി ഒരു കക്ഷിയെയും ക്ഷണിച്ചിട്ടില്ല. മുന്നണി വിപുലീകരണം യുഡിഎഫിന്റെ അജണ്ടയിലില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിനാല്‍ തന്നെ കാനം രാജേന്ദ്രന്റെ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാക്കുകളോട് പ്രതികരിക്കുമ്പോഴാണ് കാനം പരിഹാസമായ പരാമര്‍ശം നടത്തിയത്. തലയ്ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കുമോ എന്നായിരുന്നു കാനത്തിന്റെ ചോദ്യം. ഈ പ്രസ്താവനയെയാണ് രമേശ് ചെന്നിത്തല തള്ളിക്കളഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *