എല്ലാരുടെയും കണ്ണീരൊപ്പുന്ന ആളാണ്. എന്റേം മക്കള്‍ടേം കണ്ണീര് ആരൊപ്പും..?’: ഉമ്മന്‍ ചാണ്ടിയെ വേദിയിലിരുത്തി മറിയാമ്മ ഉമ്മന്‍

‘ഉമ്മന്‍ ചാണ്ടിയെപ്പറ്റി നിങ്ങള്‍ക്ക് നന്നായി അറിയാം. നാട്ടുകാരുടെ മുഴുവന്‍ ദുരിതങ്ങള്‍ കാണുന്ന ആളാണ്. ആഴ്ചയില്‍ എട്ടുദിവസം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇടയ്ക്കിടെ ആഗ്രഹിച്ചുപോകാറുണ്ട്. ഒരു ദിവസം എനിക്കും കുടുംബത്തിനും അദ്ദേഹത്തെ കിട്ടുമോ..? എല്ലാരുടെയും കണ്ണീരൊപ്പുന്ന ആളാണ്. എന്റേം മക്കള്‍ടേം കണ്ണീര് ആരൊപ്പും..?’ മറിയാ ഉമ്മന്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ സദസ് മുഴുവന്‍ നീണ്ട കരഘോഷമായിരുന്നു. കുവൈത്തില്‍ ഒഐസിസിയുടെ വേദിയില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സിലാണ് ഉമ്മന്‍ ചാണ്ടി ഭാര്യ മറിയാമ്മ ഉമ്മന്‍ മനസ് തുറന്നത്.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.