ശിശുദന്ത സംരക്ഷണത്തിന്റെ പ്രാധാന്യം

Dr. Mary Karolin DDS

Trinity Family Dental Leduc

ശിശുദന്ത സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക് ഡെന്റിസ്ട്രി പറയുന്നത് ഇപ്രകാരമാണ്. ചെറുപ്പത്തിലേ ഉള്ള ദന്ത സംരംക്ഷണം ഭാവിയിലുണ്ടായേക്കാവുന്ന എല്ലാ ഓറല്‍ ഡിസീസിനെയും പ്രിവന്റ് ചെയ്യും. മിക്ക ശിശുക്കള്‍ക്കും ആറുമാസം ആകും വരെ പല്ല് മുളക്കാറില്ല, എന്നാല്‍ അവരുടെ ദന്തസംരംക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നതും ആണ്. അതുകൊണ്ട് തന്നെ ശിശുക്കള്‍ക്കും അവരുടെ ആദ്യ പല്ല് മുളക്കുന്ന സമയം മുതല്‍ ഒരു ദന്തരോഗവിദഗ്ധന്റെ സഹായം തേടാവുന്നതാണെന്ന് കനേഡിയന്‍ ഡന്റല്‍ അസ്സിയേഷന്‍ പറയുന്നു.

ശൈശവത്തില്‍ എന്താണ് സംഭവിക്കുന്നത്.

കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ ആദ്യ പല്ല് പുറത്ത് കണ്ട് തുടങ്ങുന്നതിനും രണ്ട് മാസം മുന്‍പ് തന്നെ പല്ല് വരുന്നതിനുള്ള അടയാളങ്ങള്‍ കാണിച്ച് തുടങ്ങും. കുഞ്ഞ് ഈ അവസരത്തില്‍ അസ്വസ്ഥനായേക്കാം. ഉറക്കകുറവ്, കടിക്കുവാനുള്ള പ്രവണത, മോണ വേദന തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും. ഈ അവസരത്തില്‍ സിലിക്കോണ്‍ ടീത്തിംഗ് റിംഗോ മറ്റ് കട്ടിയില്ലാത്ത വസ്തുക്കളോ അവര്‍ക്ക് നല്‍കാവുന്നതാണ്. കുട്ടിക്ക് അസ്വസ്ഥത വളരെക്കൂടുതല്‍ ആണെങ്കില്‍ ടീത്തിംഗ് ജെല്‍, പെയിന്‍ കില്ലേഴ്‌സ് തുടങ്ങിയവ ഒരു ദന്തരോഗവിദഗ്ധന്റെ നിര്‍ദ്ദേശ പ്രകാരം നല്‍കാവുന്നതാണ്.

കുട്ടികള്‍ക്കായുള്ള ദന്താരോഗ്യ സംരംക്ഷണം

ദന്താരോഗ്യ സംരംക്ഷണം കുട്ടികളില്‍ ശൈശവാവാസ്ഥയില്‍ത്തന്നെ തുടങ്ങണം. പല്ല് മുളക്കുന്നതിനും മുന്‍പ് തന്നെ മോണ നനഞ്ഞ തുണികൊണ്ട് തുടക്കണം. പല്ല് കണ്ട് തുടങ്ങുമ്പോള്‍ത്തന്നെ സ്മൂത്തായ ബ്രഷ്‌കൊണ്ട് പല്ലുകള്‍ വൃത്തിയാക്കുന്നത് ബാക്ടീരിയ ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നത് തടയും. ഒരു ദിവസത്തില്‍ രണ്ട് മൂന്ന് പ്രാവിശ്യമെങ്കിലും ശിശുക്കളെ ബ്രഷ് ചെയ്യിപ്പിക്കണം. പല്ലുകള്‍ക്ക് ചുറ്റും അടിഞ്ഞുകൂടുന്ന കട്ടിയുള്ള പദാര്‍ത്ഥങ്ങളെ ഫലപ്രദമായ ബ്രഷിംഗിലൂടെ നേരിടാം.

ആദ്യ ഓറല്‍ എക്‌സാം

ദന്തസംരംക്ഷണം ചെറുപ്പത്തിലേ തുടരുന്നത് ഭാവിയിലുണ്ടായേക്കാവുന്ന പല ദന്തല്‍ പ്രശ്‌നങ്ങളെയും ഇല്ലാതാക്കിയേക്കാം. ഭക്ഷണ ശകലങ്ങള്‍ പറ്റിപ്പിടിച്ച് പല്ലുകള്‍ക്ക് ഉണ്ടായേക്കാവുന്ന ബാക്ടീരിയ ഫംഗസ് ബാധ ചെറുപ്പത്തിലേ ഇല്ലാതാക്കുവാന്‍ സ്ഥിരമായി ഡെന്റിസ്റ്റിനെ കാണുന്നത് ഉപകരിക്കും. ബാക്ടീരിയ ഫംഗസ് ബാധ വളരെ നാളുകള്‍ തുടര്‍ച്ചയായി വന്നാല്‍ പല്ലുകള്‍ കേടാവുകയോ, മോണക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യാം.

പല്ല് കേടുവരുന്നത് കുട്ടികളില്‍

ചെറുപ്പത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഇന്‍ഫെക്ഷന്‍ മുഖേനയുള്ള പല്ല് കേടാകല്‍.

ഇതിലെ റിസ്‌ക് ഫാക്ടേഴ്‌സ്

തുടര്‍ച്ചയായി മധുര പദാര്‍ത്ഥങ്ങള്‍ കഴിക്കുക, കുറവ് ഫ്‌ളൂറൈഡ് എക്‌സ്‌പോഷര്‍, മോശമായ ദന്ത സംരംക്ഷണം, തുടര്‍ച്ചയായ പല്ല് കേടാകല്‍, ഡെന്റല്‍ ഫില്ലിംഗുകള്‍ കൂടുക. കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നുമുള്ള പഞ്ചസാരയുടെ അളവ് കൂടുതലാകുമ്പോഴും പല്ലുകള്‍ കേടാകും.

ഷുഗര്‍ ഇന്‍ടേക്കും ആരോഗ്യവും

മധുര പദാര്‍ത്ഥങ്ങള്‍ വലിയ അളവില്‍ കഴിക്കുന്നതും ആവശ്യമുള്ള പോഷകാംശങ്ങള്‍ ശരീരത്തില്‍ കുറവു വരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പല്ല് കേടുവരുന്നു, ഒബീസിറ്റി ഉണ്ടാകുന്നു, ബോണ്‍ലോസ്, ഫ്രാക്ചറുകള്‍, പുവര്‍ ഡയറ്റ് ക്വാളിറ്റി എന്നിവ ഉണ്ടാകുന്നു.

ഇതിന്റെ അപകട സാധ്യതകള്‍

മുപ്പത്തേഴ് ആഴ്ചകള്‍ക്ക് മുന്‍പേ കുട്ടി ജനിക്കുന്നതും, വെയ്റ്റ് 2500 ഗ്രാമില്‍ കുറയുകയും ചയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ദന്തല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മധുരമുള്ള ലിക്വിഡ് മരുന്നുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതും പല്ലുകള്‍ കേടാവുന്നതിന് കാരണമാകുന്നു.

$ECC – ഏര്‍ലി ചൈല്‍ഡ് ഹുഡ് കാരിയസ്

ഋഇഇ എന്നത് 71 മാസം പ്രായമുള്ളതോ അതില്‍ കുറഞ്ഞ പ്രായമുള്ളതോ ആയ കുട്ടികളില്‍ കണ്ടേക്കാവുന്ന പല്ല് കേടാകല്‍ ആണ്. മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കാണുന്ന പല്ല് കേടാകല്‍ സീവിയര്‍ ഏര്‍ലി ചൈല്‍ഡ് ഹുഡ് കാരിയസ് ആയി കണക്കാക്കുന്നു.

$ നേഴ്‌സിംഗ് ബോട്ടില്‍ ടൂത്ത് ഡീകെ

ഇത് സംഭവിക്കുന്നത് ബാക്ടീരിയ മുഖേനെയാണ്. മധുര പദാര്‍ത്ഥങ്ങള്‍, ടൂത്ത് ഇനാമല്‍ ഡാമേജ് ആകുക എന്നിവ ഇവയ്ക്ക് ഇവ കാരണമാകുന്നു. ഇത് പിന്നീട് കാവിറ്റി ആയും മാറുന്നു.

ECC യുടെ പരിണിത ഫലങ്ങള്‍

പല്ലുകളില്‍ വേദന, ചവയ്ക്കുന്നതിന് ബുദ്ധിമുട്ട്, വളര്‍ച്ചക്കുറവ്, വെയിറ്റ് ഇല്ലാതിരിക്കുക, ഭാഷ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ട്, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുക, സെല്‍ഫ് എസ്റ്റീം ഇല്ലാതെ വരുക എന്നിവ ഇതിന്റെ ഫലങ്ങളാണ്.
ഇത് വരാതിരിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം പ്രതിരോധമാണ്. ചെറുപ്പത്തില്‍ത്തന്നെ പല്ല് കേടാകല്‍ വരുന്നുണ്ടെങ്കില്‍ ദന്തരോഗവിദഗ്്ധനെ കണ്ട് നല്ല ട്രീറ്റ്‌മെന്റ് എടുക്കേണ്ടത് ആവശ്യമാണ്. കുട്ടിയുടെ പ്രായവും പല്ലുകളുടെ അവസ്ഥയും അനുസരിച്ച ട്രീറ്റ്‌മെന്റ് വ്യത്യാസപ്പെട്ടിരിക്കും.
ബേബി ബോട്ടില്‍ ടീത് ഡികെ ട്രീറ്റ്‌മെന്റ്

കുട്ടികളുടെ പല്ല് പ്രായമാകും മുന്‍പെ കേടായി പോകുന്നത് വലിയ പ്രശ്‌നമല്ലെന്നാണ് പൊതുവെ ഉള്ള ധാരണ. എന്തായാലും ഈ പല്ലുകള്‍ കൊഴിയാനുള്ളതാണ് പിന്നെ എപ്പോള്‍ കൊഴിഞ്ഞാലെന്ത് എന്ന രീതിയിലാണ് മിക്കവരും ഇതിനെ കാണുന്നത്. എന്നാല്‍ ഇത് വളരെ ശ്രദ്ധിക്കേണ്ടതാണ്.
പെര്‍മനന്റ് ടീതുകള്‍ കുട്ടി മുതിര്‍ന്ന ശേഷവും ആവശ്യമുള്ളതാണ്. ഇത് നേരത്തെ നഷ്ടപ്പെട്ടാല്‍ പുതിയ പല്ലുകളുടെ സ്ഥാനക്രമത്തെ ബാധിക്കും.
ഇത്തരത്തില്‍ പല്ല് നഷ്ടപ്പെട്ടാല്‍ അത് കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും. മുന്‍വശത്തെ പല്ലുകള്‍ നഷ്ടപ്പടുന്നത് പലപ്പോഴും സംസാരിക്കുന്നതിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇവര്‍ക്ക്് സ്പീച്ച് തെറാപ്പി ആവശ്യമായെന്നും വരും.
മോശമായ ശുചിത്വ ശീലങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയെപ്പോലും ബാധിക്കും. അതുകൊണ്ട് തന്നെ അവരെ ചെറുപ്പത്തിലേ നല്ല ദന്ത ശീലങ്ങള്‍ പഠിപ്പിക്കണം.

നല്ല ഭക്ഷണം ശീലമാക്കുക

പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍, ലോ ഫാറ്റ് ഫുഡ്, വെള്ളം, പാല്‍ എന്നിവയും ഭക്ഷണത്തില്‍ ശീലമാക്കുക. ഭക്ഷണത്തില്‍ മധുരം കുറയ്ക്കുക.

കരിയോജെനിക് ( ടൂത് ഡികെയ്ക്ക് കാരണമാകുന്നവ)

കുട്ടികളുടെ സ്‌നാക്‌സ് ആന്റ് ഫുഡ്

നോണ്‍ കരിയോജനിക് : ചീസ്, നട്ട്, ഡ്രൈഡ് മീറ്റ്, പ്ലെയിന്‍ മില്‍ക്, വെജ്ജീസ്, പോപ്‌കോണ്‍

ലോ കരിയോജനിക് : ഫ്രൂട്ട്‌സ്, ചോക്ലേറ്റ് മില്‍ക്, ധാന്യങ്ങള്‍

ഹൈ കരിയോജനിക് : കാന്‍ഡി, കുക്കീസ്, കേക്ക്, മധുരമുള്ള പാനീയങ്ങള്‍ ഫ്രൂട്ട് റോള്‍, ബ്രേക്ഫാസ്റ്റ് ബാര്‍സ്

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.