സഖറിയാസ് മാർ തെയോഫിസോസിന്റെ അടിയന്തിരം ഷെഫീൽഡിൽ ആചരിക്കുന്നു

രാജൻ ഫിലിപ്പ്

ഷെഫീൽഡ്: കോയമ്പത്തൂർ തടാകം ആശ്രമത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന സഖറിയാസ് മാർ തെയോഫിസിസിന്റെ നാൽപതാം അടിയന്തിരം ഷെഫീൽഡ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക കൊണ്ടാടുന്നു. തെയോഫിലിയോസ് അഥവ ദൈവ സ്നേഹിതൻ എന്ന പേരിനു തികച്ചും അർഹനായിരുന്ന കാലം ചെയ്ത തിരുമേനി അശരണരും ആലംബഹീനരുമായ മനുഷ്യരുടെ യഥാർഥ സ്നേഹിതൻ എന്ന് അദ്ദേഹത്തിന്റെ ജീവിതം കൊണ്ടു ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്ത യഥാർഥ ദൈവ സ്നേഹിയായിരുന്നു. മികച്ച ദൈവശാസ്ത്രജ്ഞനായ തിരുമേനി തികഞ്ഞ ലാളിത്യത്തിന്റെ ഉടമയായിരുന്നു.

ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനത്തിനു നേതൃത്വം കൊടുക്കുകയും അതിന്റെ വളർച്ചയ്ക്ക് അക്ഷീണ പരിശ്രമം നടത്തുകയും ചെയ്തിരുന്നു. ഡിസംബർ 3ന് ഉച്ചയ്ക്ക് ഒന്നിന് ഷെഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ നടക്കുന്ന വി.കുർബാനയ്ക്ക് വികാരി ഫാദർ മാത്യൂസ് കുറിയാക്കോസ് നേതൃത്വം നൽകും. തുടർന്നു ധൂപ പ്രാർഥന അനുസ്മരണ പ്രഭാഷണങ്ങൾ , നേർച്ച വിളമ്പ്, തുടങ്ങിയ പരിപാടികളോടെ ആചരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.