കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു; നടിയെ മോശക്കാരിയാക്കാന്‍ ദിലീപ് ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണത്തിനു ശേഷവും നടിയെ മോശക്കാരിയാക്കാന്‍ പലതരത്തിലും ദിലീപ് ശ്രമിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളെ വരെ ഇതിനായി ഉപയോഗപ്പെടുത്തി. സിനിമാമേഖലയിലെ ചിലരെ തന്റെ സ്വാധീനമുപയോഗിച്ച് പ്രചരണങ്ങള്‍ക്കായി നിയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം തന്നെ താന്‍ നിരപരാധിയാണെന്ന് വരുത്തിത്തീര്‍ക്കാനും ദിലീപ് ശ്രമിച്ചു. താന്‍ നിരപരാധിയാണെന്ന് പല പ്രമുഖരെക്കൊണ്ടും നടിയോട് പറയിച്ചെന്നും കുറ്റപത്രത്തിലുണ്ട്. ഇതിനു പുറമേ സിനിമാ മേഖലയിലെ തന്നെ ചിലര്‍ വഴി നടിയോട് ജാഗ്രതയോടെയിരിക്കാനുള്ള നിര്‍ദേശവും നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *