ഡിസംബര്‍ നാലിന് രാഹുല്‍ ഐഎസിസി പ്രസിഡന്റ് പദവിയിലേക്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഡിസംബര്‍ നാലിന് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. ഡിസംബര്‍ 4 നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ചിന് പത്രികയുടെ സൂക്ഷ്മ പരിശോധന. വോട്ടെടുപ്പ് വേണ്ടിവന്നാല്‍ ഡിസംബര്‍ 16 ന് നടക്കും. 19 നായിരിക്കും ഫലപ്രഖ്യാപനം. നിലവിലെ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിനുള്ള സാധ്യതയില്ലാത്തതിനാല്‍ ഡിസംബര്‍ നാലിനു തന്നെ രാഹുല്‍ഗാന്ധിയെ ഐഎസിസി പ്രസിഡന്റായി പ്രഖ്യാപിച്ചേക്കും.

ഔപചാരികമായി അധ്യക്ഷപദവി എറ്റെടുക്കുന്നത് ഡിസംബര്‍ അവസാനമോ ജനുവരിയിലോ ചേരുന്ന എ.ഐ.സി.സി.യുടെ പ്ലീനറി സമ്മേളനത്തിലായിരിക്കും. ഡല്‍ഹിയോ ബെംഗളൂരുവോ ആയിരിക്കും വേദി. പ്രവര്‍ത്തക സമിതിയിലേക്കുള്ള പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. ബാക്കി അംഗങ്ങളെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യും.രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്് അധ്യക്ഷനാക്കണമെന്ന പ്രമേയം പ്രവര്‍ത്തക സമതി ഒറ്റക്കെട്ടായി അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *