ടെന്നിസ്സി സിറ്റിയില്‍ പരസ്യമായി ബൈബിള്‍വായിക്കണോ? അനുമതിവേണം

പി. പി. ചെറിയാൻ

ടെന്നിസ്സി :പൊതു വഴിയോരങ്ങളിൽ നിന്ന് പരസ്യമായി ബൈബിൾ വായിക്കുന്നതിന് അനുമതി വേണമെന്ന് ടെന്നിസ്സി സിറ്റി അധികൃതർ ഓർഡിനൻസ് പുറപ്പെടുവിച്ചു.

സിറ്റിയുടെ അനുമതിയില്ലാതെ വഴിയോരങ്ങളിൽ നിന്നും ബൈബിൾ വായന നടത്തിയ പോൾ ജോൺസനെ തടഞ്ഞുകൊണ്ടു സിറ്റി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തു ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് സെന്റർ ഫോർ റിലിജിയസ് എക്സപ്രഷൻ രംഗത്തെത്തി.

സിറ്റിയുടെ ഓർഡിനൻസ് റിലിജിസ് ഫ്രീഡം റൈറ്റ്സിനെ ലംഘിക്കുന്നതാണെന്ന് ഇവർ വാദിക്കുന്നു. ബൈബിൾ വായനയിലൂടെ ക്രിസ്തുവിന്റെ സ്നേഹത്തെ മറ്റുള്ളവർക്ക് പകർന്നു നൽകുക എന്നതു മാത്രമാണ് ഞാൻ ചെയ്യുന്നതെന്നും വീണ്ടും വായന തുടർന്നാൽ ഞാൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയപ്പെടുന്നതായും ജോൺസൻ പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായ ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ജോൺസൺ ആവശ്യപ്പെട്ടു. ലോകമെങ്ങും സഞ്ചരിച്ചു സുവിശേഷം അറിയിക്കുവാൻ ജോൺസന് കഴിയില്ലെന്നും അതുകൊണ്ടാണ് സമീപ തെരുവുകളിൽ നിന്നും ബൈബിൾ മറ്റുള്ളവരെ വായിച്ചു കേൾപ്പിക്കുന്നതിന് ശ്രമിക്കുന്നതെന്നും കൗൺസിൽ ഫോർ ഫസ്റ്റ് ലിബർട്ടി വക്താവ് ചെൽസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.