‘ഒരുമ 2017 ‘ശ്രദ്ധേയമായി

കാൽഗരി മദർ തെരേസ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഒരുമ 2017 ‘  സാംസ്കാരിക കലോത്സവം വർണ്ണാഭവും വൈവിധ്യ്യം നിറഞ്ഞതുമായ കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ദേവാലയ നിർമ്മാണഫണ്ടിലേക്കുള്ള ധനശേഖരണാർത്ഥം നടത്തിയ ഈ കലാസന്ധ്യ കാൽഗരി SAIT ഓർഫ്യൂസ് തീയേറ്ററിലാണ് അരങ്ങേറിയത്. നവംബർ 11  വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച കലാസായാഹ്നം കമ്മ്യൂണിറ്റി ഡയറക്ടർ ഫാ. സാജോ പുതുശേരിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ചു.
തുടർന്ന്  സണ്ഡേ സ്‌കൂൾ കുട്ടികൾ സ്വാഗതനൃത്തം അവതരിപ്പിച്ചു. അൽഫോൻസാ സിറിയക്, മരിസ്സ സിറിയക്, ആൻ ഷിജു, അമല ജോഷി, ജോവിറ്റ ജോർജ്, എയ്ഞ്ചൽ  ജാക്സൺ,  കെവിൻ  സ്കറിയ ജോബി, ക്രിസ് ടോം ജോബി , ആഷിക എൽസ ജോബി, ഡിയോൺ റിജേഷ് എന്നീ കുട്ടികൾ ആണ് സ്വാഗത നൃത്തം അവതരിപ്പിച്ചത്.
അർച്ചന ജോസഫ്, കാമിൻ പോൾ, ജാസ്മിൻ കോട്ടയിൽ എന്നിവർ അവതരിപ്പിച്ച ക്‌ളാസിക്കൽ ഫ്യൂഷൻ ഡാൻസ്, ഡോ. ബലമുരളീകൃഷ്ണയുടെ സംഗീതം ആസ്പദമാക്കി നേഹ,  മിഖൈല,  ഷാനൻ, ലറീന, ഹന്നാ, അഥീന എന്നിവർ അവതരിപ്പിച്ച സെമി ക്‌ളാസിക്കൽ ഫ്യൂഷൻ നൃത്തം എന്നിവ അവതരണഭംഗികൊണ്ട് ഏറെ കൈയടി നേടി. കാൽഗരി കലാഭവന്റെ തീം ഡാൻസ്, എസ്സാ പോൾ, ലീ വിനു, ഹന്നാ ബിനു , മേരി ആൻ ,ആഷിക എൽസ ജോബി, ആൻ മരിയ, ആൻ സിജോ മൂക്കൻ, സാറ എന്നിവർ അവതരിപ്പിച്ച തമിഴ് ഫോക് ഡാൻസ് എന്നിവ ഏറെ ആസ്വാദക ശ്രദ്ധ നേടി. പഞ്ചാബി യുവാക്കൾ അവതരിപ്പിച്ച Bhangra ഡാൻസും , ഡാനിയേല പോൾ, ടെസ്സ ഷാ വർഗീസ്, കാരൻ ജോണി, ഡൈന പോൾ, ഗ്രെയ്‌സ് ബോബൻ എന്നിവർ അവതരിപ്പിച്ച നൃത്തവും താളനിബദ്ധമായ ചുവടുകൾ കൊണ്ട് പ്രേക്ഷകപ്രീതി  നേടി.
അലൻ ജോണി, ക്രിസ്റ്റി ജോണി, അശ്വിൻ ബോബൻ, ജോഷ്വാ കാണാട്ട്, കെവിൻ ജാക്സൺ,  കെവിൻ ഷാ വർഗീസ്, ഗിഫ്റ്റിൻ ഷാ വർഗീസ്, ജെൻസ് വർഗീസ്, എഡ്വിൻ ജോർജ്, എവിൻ ജോർജ്, തോമസ് കാപ്പൻ, നവീൻ ജോൺസൺ എന്നിവർ ‘എന്റമ്മേടെ ജിമിക്ക കമ്മൽ’ ‘ലുങ്കി ഡാൻസ്’ തുടങ്ങിയ  ജനപ്രിയ ഗാനങ്ങൾക്ക് പുതുമയാർന്ന

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.