പാസ്റ്റര്‍ എസ്. ജെയ്‌സണ്‍ ത്യാഗരാജ് നിര്യാതനായി

ഡാളസ്: ഇന്റര്‍ നാഷണല്‍ സീയോന്‍ അസംബ്ലി സഭകളുടെപ്രസിഡന്റും, സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനും ( റിട്ടയേര്‍ഡ്) ആയിരുന്ന പാസ്റ്റര്‍ എസ്. ജയ്‌സണ്‍ ത്യാഗരാജ് (73) നവംബര്‍ 18 രാവിലെ 5:25 നു നിര്യാതനായി. തെക്കന്‍ കേരളത്തില്‍ ഉള്ള 85ലധികം സഭകളുടെ ചുമതലയിലായിരുന്നു ഇദ്ദേഹം. ഭൗതീക ശവസംസ്കാരംനവംബര്‍ 23 വ്യാഴാഴ്ച രാവിലെ 9 മണിമുതല്‍ കോവളംകെ. എസ്. റോഡിലുള്ള ഇന്റര്‍നാഷണല്‍ സീയോന്‍അസംബ്ലിയുടെ ശാലേംപുരി സഭയില്‍ വെച്ച് നടക്കും. സംസ്കാര ശുശ്രൂഷ www.provisionstream.com ല്‍ തത്സമയം ദര്‍ശിക്കാവുന്നതാണു.

കേരളാ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ച സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സിസ്റ്റര്‍ സ്‌റ്റെല്ലജെയ്‌സണ്‍ ആണു സഹധര്‍മ്മിണി.

മക്കള്‍: ബെറ്റി ഏഞ്ചലിന്‍ ( യു.എസ്. എ. ), ബിജോയ്അലക്‌സ് ജെയ്‌സണ്‍ ( ആസ്‌ട്രേലിയ), ബിനോയ്ആംസ്‌ട്രോങ്ങ് ജെയ്‌സണ്‍ ( യു. എസ്. എ.)
മരുമക്കള്‍: സന്തോഷ് ജോണ്‍, നീത ബിജോയ്, ശ്രീരേഖ ബിനോയ്
കൊച്ചുമക്കള്‍: ക്രിസ്റ്റീന, ആഞ്ചലീന, റോണി, റിയ.വാര്‍ത്ത: സാം മാത്യു

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.