സ്റ്റിയറിംഗ് വീലില്‍ ഐഫോണും ടാബലറ്റും; വാന്‍കൂവറില്‍ യുവാവിന് പിഴ

വാന്‍കൂവര്‍: സ്റ്റിയറിംഗ് വീലില്‍ ഐഫോണും ടാബലറ്റും ഘടിപ്പിച്ച് വണ്ടി ഓടിച്ച യുവാവില്‍നിന്ന് വാന്‍കുവര്‍ വിപിഡി ട്രാഫിക് യൂണിറ്റ് പിഴ ഇടാക്കി. ബ്രോഡ്‌വെയ്ക്കടുത്തുള്ള കാമ്പി സ്ട്രീറ്റില്‍ വച്ചാണ് വാന്‍കുവര്‍ പോലീസിന്റെ ശ്രദ്ധ വാഹനത്തില്‍ പതിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവര്‍ ഹെഡ്‌ഫോണ്‍ വെച്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വാഹനം പരിശോധനയ്ക്കായി പിടിച്ചെടുക്കുകയായിരുന്നു.

ഫോണും ടാബും ഉപയോഗിക്കാന്‍ ഇരുകൈകളും ആവശ്യമായി വരുന്നതിനാല്‍ സ്റ്റിയറിംഗ് വീലില്‍ രണ്ട് ഉപകരണങ്ങളും ഘടിപ്പിച്ചു വെച്ചിരിക്കുന്ന നിലയിലായിരുന്നു. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഹാജരാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് 81$ പിഴ ചുമത്തി. എന്നാല്‍ അലക്ഷ്യമായി ഡ്രൈവിംഗ് ചെയ്താല്‍ ചുമത്തുന്ന പിഴയായ 368$ ചുമത്തിയിട്ടില്ലെന്ന് വിപിഡി വക്താവ് കോണ്‍സ്റ്റ് ജാസണ്‍ ഡൗസെറ്റെ പറഞ്ഞു.

പിഴക്ക് പകരം വാഹനം ഓടിക്കുന്നവരെ ബോധവല്‍ക്കരിക്കുകയാണ് കൂടുതല്‍ ഉത്തമമെന്ന് പിഴചുമത്തുവാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് ബോധ്യമായതിനാലാണ് ഇതെന്നും ജാസണ്‍ പറയുന്നു.

അടുത്തിടെ വാന്‍കുവര്‍ പോലീസ്, ട്രാഫിക്കില്‍ പോക്കിമൊന്‍ ഗെയിം കളിച്ചതിന് ഡ്രൈവര്‍ക്ക് 368$ പിഴ ചുമത്തിയിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ച് മൂന്ന് വര്‍ഷത്തില്‍ രണ്ട് പ്രാശ്യം പിഴ ലഭിച്ചവ്യക്തിക്ക് മൂന്നാമത്തെ പ്രാവശ്യം പിഴ 744$ ആക്കി ഉയര്‍ത്തണമെന്ന് ബിസി അറ്റോണി ജെനറല്‍ ഡേവിഡ് എബി അടുത്തിടെ അഭിപ്രായപ്പെടുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *