മലയാളം സൊസൈറ്റി സമ്മേളനം: കെ. യു. ചാക്കോ മുഖ്യതിഥി

ജോർജ് മണ്ണിക്കരോട്ട്

ഹൂസ്റ്റണ്‍∙  മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ നവംബർ സമ്മേളനം നടന്നു. മൂവാറ്റുപുഴ നിർമ്മല കോളജ് പ്രഫസറായിരുന്ന ഡോ. കെ. യു. ചാക്കോയായിരുന്നു മുഖ്യതിഥിയായിരുന്നു. സാഹിത്യം എന്താണെന്നുള്ളതിനെക്കുറിച്ച് പ്രഭാഷണം അദ്ദേഹം നടത്തി. കൂടാതെ ജി. പുത്തൻകുരിശിന്റെ സൂപ്പർമാൻ എന്ന കവിതയെക്കുറിച്ചും ചർച്ച നടത്തി. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ചു. നൈനാൻ മാത്തുള്ളയായിരുന്നു മോഡറേറ്റർ.

മൂവാറ്റുപുഴ നിർമ്മല കോളേജിൽ സംസ്കൃതാധ്യാപകനായിരുന്ന ഡോ. കെ. യു. ചാക്കോ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടായിട്ടുള്ള അനുഭവങ്ങൾ ചുരുക്കമായി വിവരിച്ചു. ഹൃദയാവർജകമായ അർത്ഥത്തോടുകൂടിയ വാക്കുകളുടെ അനർഗ്ഗളമായ സമ്മേളനമാണ് കവിത. കവിത്യം ശബ്ദത്തിലാണ്. കവിതയ്ക്ക് രമണീയാർത്ഥ പ്രതിപാദമായ ശബ്ദം പുറപ്പെടുവിക്കാൻ കഴിയണം പ്രൊഫസർ വിവരിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിനുശേഷം സദസ്യരുടെ സംശയങ്ങൾക്ക് മറുപടി നൽകി.

തുടർന്ന് ജി. പുത്തൻകുരിശ് കേക വൃത്തത്തിൽ രചിച്ച തന്റെ സൂപ്പർമാൻ എന്ന കവിത ഈണത്തിൽ ആലപിച്ചു. സൂപ്പർമാനായി സിനിമയിൽ അഭിനയിച്ച ക്രിസ്റ്റഫർ റീഫ് അപകടത്തിൽപ്പെടുകയും അദ്ദേഹത്തിന്റെ നട്ടെല്ലിന് ഗുരുതരമായി ക്ഷതം ഏൽക്കുകയും ചെയ്തു. പിന്നീട് ഭാര്യ ഡാന വളരെ സ്നേഹത്തോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു. അവർ ഫൗണ്ടേഷൻ ഫോർ സ്പൈനൽ ഇൻഞ്ചറി എന്ന സംരംഭം ആരംഭിക്കുകയും അത് അനേകർക്ക് പ്രയോജനപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നതാണ് പുത്തൻകുരിശിന്റെ  കവിതയുടെ ഇതിവൃത്തം.

തുടർന്നുള്ള ചർച്ച തികച്ചും സജീവമായിരുന്നു. എ. സി. ജോർജ്, പൊന്നുപിള്ള, ടോം വിരിപ്പൻ, തോമസ് വർഗീസ്, നൈനാൻ മാത്തുള്ള, ടി. എൻ. ശാമുവൽ, തോമസ് തയ്യിൽ, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, കെ. ജെ. തോമസ്, ഷിജു ജോർജ്, സലിം അറയ്ക്കൽ, ജോയി വെട്ടിക്കനാൽ, ജെയിംസ് ഐക്കരേത്ത്, ഈശോ ജേക്കബ്, ജോൺ കുന്തറ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു. പൊന്നുപിള്ളയുടെ കൃതജ്ഞതാ  പ്രസംഗത്തിനുശേഷം സമ്മേളനം പര്യവസാനിച്ചു. അടുത്ത സമ്മേളനം ഡിസംബർ 10 നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.