വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി: ഗ്രീഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി) ഓര്‍മ്മപെരുന്നാള്‍

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വി: ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ മാസം അഞ്ചാം തീയതി ഞായറാഴ്ച ആചരിക്കപ്പെടുന്നു. അന്നേ ദിവസം, മലങ്കര അതിഭദ്രാസന ആര്‍ച്ച്ബിഷപ്പ് എല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിലും വന്ദ്യ ജോസഫ് സി. ജോസഫ് കോറെപ്പിസ്‌കോപ്പയുടെയും ഫാ. ബിജോ മാത്യൂവിന്റെയും സഹകാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് പ്രദിക്ഷണവും, നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.

വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് ദേവാലയത്തിലെ ഒരു ത്രോണോസ് വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

പെരുന്നാള്‍ ഏറ്റം സമുചിതമാക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവക ചെയ്തു കഴിഞ്ഞു.

പരിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാദര്‍ ബിജോ മാത്യു: (404) 7028284 (വികാരി & പ്രസിഡന്റ്), ജെഫി തോമസ്: (914) 4390991 (വൈസ് പ്രസിഡന്റ്), ബോബി കുര്യാക്കോസ്: (845) 5960424 (സെക്രട്ടറി), ഐസക് വര്‍ഗീസ്: (914) 3301612 (ട്രസ്റ്റി), ബൈജു വര്‍ഗീസ്: (914) 3491559 (ജോയിന്റ് സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *