ന്യൂയോര്‍ക്കില്‍ ഇന്ത്യക്കാരി വെന്തുമരിച്ച സംഭവം: രക്ഷിക്കാതെ പോയ ഡ്രൈവര്‍ കൊലകുറ്റത്തിന് അകത്താകും

പി. പി. ചെറിയാൻ

ന്യുയോർക്ക് : അലക്ഷ്യമായി വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ തീ പിടിച്ച കാറിൽ നിന്നും യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കാതെ ഓടി രക്ഷപ്പെട്ട ഡ്രൈവർക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു. ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ഹർലിൻ ഗ്രൊവാളാണ് (25) ന്യുയോർക്കിലുണ്ടായ അപകടത്തിൽ കത്തിയമർന്ന് കാറിലിരുന്ന് വെന്തു മരിച്ചത്. സയ്യിദ് അഹമ്മദ് എന്ന 23 കാരനാണ് കാർ ഓടിച്ചിരുന്നത്.

തീ പിടിച്ച കാറിൽ നിന്നും ഇറങ്ങിയോടിയ സയ്യിദ് എതിരെ വന്ന കാർ കൈ കാട്ടി നിറുത്തി അതിൽ കയറി തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തുകയായിരുന്നു. കൈക്കും മുഖത്തും നിസാരപരുക്കേറ്റ സയ്യിദ്, ഹർലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല എന്ന കുറ്റം തെളിയുകയാണെങ്കിൽ 12 മുതൽ  25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാനാണ് സാധ്യത. ഒക്ടോബർ 26 ന് ചാർജ് ചെയ്ത കേസിൽ ജനുവരി 12 ന് കോടതിയിൽ ഹാജരാകുന്നതിനാണ് ജഡ്ജി നീൽ ഫയർടോഗ് ഉത്തരവിട്ടിരിക്കുന്നത്. അപകടം ഉണ്ടായ സ്ഥലത്ത് വാഹനം നിർത്തി അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ ശ്രമിക്കാതിരിക്കുന്നത് ഗുരുതര കുറ്റമായാണ് പരിഗണിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.