കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയില്ല; മാതാവിന് 5 ദിവസം ജയില്‍വാസം

പി. പി. ചെറിയാൻ

മിഷിഗൺ: ഒമ്പത് വയസ്സുള്ള മകന് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് വിസമ്മതിച്ച മാതാവിന് ഡിട്രോയ്റ്റ് ജഡ്ജി മെക്ക് ഡൊണാൾഡ് അഞ്ചു ദിവസത്തെ ജയിൽശിക്ഷ വിധിച്ചു. ഡിട്രോയ്റ്റിൽ നിന്നുള്ള റബെക്ക ബ്രുഡാവ് (40) നാണ് വിശ്വാസത്തിനെതിരായി കുത്തിവെയ്പ്പ് നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.

റബെക്കയുടെ മുൻ ഭർത്താവ് മകന് കുത്തിവയ്പ്പ് നൽകണമെന്നാവശ്യപ്പെട്ടു. ആദ്യം കുത്തിവയ്പ്പിനനുകൂലമായിരുന്നുവെങ്കിലും ഗർഭചിദ്രത്തിനു വിധേയമായ കുട്ടികളുടെ കോശങ്ങളിൽ നിന്നും രൂപപ്പെടുത്തിയ മരുന്നാണ് കുത്തി വയ്ക്കുന്നതിനുപയോഗിക്കുന്നതെന്നറിഞ്ഞതോടെ മാതാവ് തന്റെ തീരുമാനം മാറ്റുകയായിരുന്നു. ഇത്തരം മരുന്ന് ഉപയോഗിക്കുന്നതു തന്റെ വിശ്വാസത്തിന് എതിരാണെന്നും ഇതിനേക്കാൾ നല്ലത് കുത്തിവയ്പ്പ് ഒഴിവാക്കുന്നതാണെന്നും മാതാവ് പറഞ്ഞു.

മാതാവിന് പിന്തുണ നൽകി റൈറ്റ് റ്റു ലൈഫ്  മിഷിഗൺ സംഘടന രംഗത്തെത്തി. കുട്ടികൾക്കു പ്രതിരോധ കുത്തിവെപ്പ് നൽകുന്നത് തീരുമാനിക്കുന്നതിനുള്ള അവകാശം മാതാപിതാക്കൾക്കാണെന്ന് ഇവർ പറയുന്നു. ഇതിനെതിരെ നിയമയുദ്ധം നടത്തുന്നതിന് തയ്യാറല്ലെന്നും ജയിൽ ശിക്ഷ സ്വീകരിക്കുകയാണെന്നും  മാതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.