യുഎസ് ഇന്ത്യ ചേമ്പർ ഓഫ് കോമേഴ്സ് വാർഷിക അവാർഡ് ബാങ്ക്വറ്റ് ഡാലസിൽ

പി. പി. ചെറിയാൻ

ഡാലസ്: ഡാലസ് ഫോർട്ട് വർത്ത് യുഎസ് ഇന്ത്യ ചേമ്പർ ഓഫ് കോമേഴ്സ് പതിനെട്ടാമത് വാർഷിക അവാർഡ് ബാങ്ക്വറ്റ് നവംബർ 2 ന് ഡാലസ് മെറിറ്റ് ഡ്രൈവിലുള്ള വെസ്റ്റിൻ ഡാലസ് പാർക്ക് സെൻട്രലിൽ വച്ച് നടത്തപ്പെടുന്നു. വ്യവസായം, വിദ്യാഭ്യാസം, സാമൂഹ്യ പ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽ നേതൃത്വം നൽകുകയും, നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുള്ള വ്യക്തികളെയാണ് അവാർഡ് നൽകി ആദരിക്കുന്നത്. ചടങ്ങിൽ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നത് ബിഎൻഎസ്എഫ് പ്രസിഡന്റും സിഇഒയുമായ കാൾ ഐസാണ്.

അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ നവതേജ് സിങ്, ഇന്ത്യയിലെ മുൻ യുഎസ് അംബാസഡറായിരുന്ന റിച്ചാർഡ് വർമ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. പ്രവേശനം മുൻ കൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങൾക്ക് : ചേമ്പർ മാനേജരെ 214 346 9559 എന്ന നമ്പറിലോ, infoqusicos.org എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.