ട്രിനിറ്റി മാർത്തോമാ ഇടവക കൺവൻഷൻ നവംബർ 3 മുതൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ നവംബർ 3,4,5 തീയതികളിൽ (വെള്ളി, ശനി, ഞായർ)  നടക്കും. ട്രിനിറ്റി ദേവാലയത്തിൽ നടക്കുന്ന യോഗങ്ങൾ വെള്ളി, ശനി  ദിവസങ്ങളിൽ വൈകിട്ട് 7നു ഗാന ശുശ്രൂഷയോടുകൂടി  ആരംഭിക്കും.

ഞായറാഴ്ച  രാവിലെ 8 നാരംഭിക്കുന്ന  വി. കുർബാന (മലയാളം) ശുശ്രൂഷാ മധ്യേ കൺവൻഷൻ സമാപനപ്രസംഗവും ഉണ്ടായിരിക്കും.
പ്രമുഖ കൺവൻഷൻ പ്രസംഗകനും ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ സജീവ പ്രവർത്തകനും ആയിരുന്ന സുവിശേഷകൻ സാമുവേൽ. ടി .ചാക്കോ (സജി റാന്നി) ദൈവ വചന പ്രഘോഷണം നടത്തുന്നതായിരിക്കും.

ദൈവ വചനത്തിന്റെ ആഴമേറിയ മർമങ്ങൾ ശ്രവിച്ചു അനുഗ്രഹം പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;

റവ. മാത്യൂസ് ഫിലിപ്പ് (വികാരി) – 832-898-8699
റവ. ഫിലിപ്പ്  ഫിലിപ്പ് ( അസി. വികാരി) – 713-408 7394
അജിത് ചിറയിൽ (സെക്രട്ടറി) – 832-642-1312

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.