ഫിലഡൽഫിയായിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ നടത്തുന്നു

ജീമോൻ ജോർജ്

ഫിലഡൽഫിയ : പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെയും നഴ്സസ് സംഘടനയായ പിയാനോയുടെയും ആഭിമുഖ്യത്തിൽ ഫിലഡൽഫിയായിലെ ഏജൻസി ഫോർ ഏജിങ് ഓഫിസായി പ്രവർത്തിക്കുന്ന പിസിഎ(ഫിലഡൽഫിയ കോർപറേഷൻ ഫോർ ഏജിംഗ്) നവംബർ 4 ശനിയാഴ്ച രാവിലെ 10 മുതൽ 2 മണി വരെ അസംൻഷൻ മാർത്തോമ ചർച്ച് (10197 North East Ave Philadelphia,PA) ഓഡിറ്റോറിയത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ നടത്തും.

അമേരിക്കയിൽ ജോലിയിൽ നിന്നും റിട്ടയർ ചെയ്തവർക്കും റിട്ടയർമെന്റ് പ്രായത്തിലെത്തി നിൽക്കുന്നവർക്കും നാട്ടിൽ നിന്നും ഇവിടെ വന്ന് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാത്തവർക്കും വേണ്ടിയുള്ള മാർഗ നിർദ്ദേശങ്ങൾ സൗജന്യമായി ലഭിക്കുവാൻ ഇതൊരു സുവർണ്ണാവസരമാണ് മറ്റ് രാജ്യങ്ങളിൽ നിന്നും കുടിയേറിയവർ അമേരിക്കയിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ എല്ലാം  അനുഭവിക്കുമ്പോൾ പ്രത്യേകിച്ച് മലയാളികൾക്ക് ഈ വിധ സൗജന്യമായ ആനുകൂല്യങ്ങളെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ് മെഡി കെയർ, മെഡിക്കെയ്ഡ് മറ്റു സൗജന്യ ഹെൽത്ത് ഇൻഷ്വറൻസുകളുടെ ലഭ്യത, നിയമോപദേശങ്ങൾ ജോലിയിലും സമൂഹത്തിലും അവഗണനയും ചൂഷണവും നേരിടുന്നവർക്കുള്ള നിയമോപദേശങ്ങൾ സാമ്പത്തികവും തൊഴിൽപരവുമായ സഹായങ്ങൾ, വീടിന്റെ അറ്റകുറ്റപ്പണികൾ, വയോജന കേന്ദ്രങ്ങൾ (അഡൽറ്റ് ഡേയ് കെയർ) സൗജന്യ യാത്രാ സഹായം, ഹോം കെയർ, ഹോം വിസിറ്റിങ്, ഡോക്ടർ ഭവനത്തിലെത്തിക്കുന്ന ഭക്ഷണം, നഴ്സിങ് ഹോം ഗ്രാന്റ് എമർജൻസി അലർട്ട് സംവിധാനം തുടങ്ങിയ നിരവധി വിഷങ്ങളെക്കുറിച്ചുള്ള അറിവുകളും കൂടാതെ ലഭിക്കുവാൻ സാധ്യതയുള്ള മറ്റാനുകൂല്യങ്ങളെക്കുറിച്ചുള്ള വിശദമായിട്ടുള്ള വിവരങ്ങളും ഈ പരിപാടിയിൽ നിന്നും അറിയുവാൻ സാധിക്കുന്നതാണ്.
പ്രായമായ മാതാപിതാക്കളുടെ പരിചരണത്തിൽ മക്കൾക്കും പങ്കുചേരാവുന്നതാണ് അതിലൂടെ സാമ്പത്തികമായ വരുമാനം ഉണ്ടാക്കുവാനും കഴിയുമെന്നതിനാൽ പ്രായഭേദമെന്യേ എല്ലാവർക്കും ഈ പരിപാടിയിൽ പങ്കെടുക്കുവാനും സാധിക്കും ഏരിയ ഏജൻസി ഫോർ ഏജിങ് ഓഫിസുകൾ നൽകുന്ന ആനുകൂല്യങ്ങൾ അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും ലഭ്യമാണെന്നതിനാൽ മറ്റു സ്റ്റേജുകളിലും പെൻസിൽവേനിയായിലെ  മറ്റു കൗണ്ടികളിൽ താമസിക്കുന്നവർക്കും ഈ പരിപാടിയിൽ പങ്കെടുത്തു വിവരങ്ങൾ  പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതാണ്.

തികച്ചും സൗജന്യമായി പങ്കെടുക്കാവുന്ന ഈ പരിപാടിയിൽ വന്നു ചേരുന്ന എല്ലാവർക്കും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട് കൂടാതെ വാഹന സൗകര്യം ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ചാൽ ക്രമീകരിക്കുന്നതാണ്.
ബെന്നി കൊട്ടാരത്തിൽ : 267 237 4119, സാബു ജേക്കബ് : 215 833 7895 , ബീന കോശി : 267 902 8191, സാറാ ഐപ്പ് : 267 334 3788
ജോർജ് നടവയൽ : 215 969 4509, ലൈലാ മാത്യു : 215 776 2199
ജോബി ജോർജ് : 215 470 2400,  ജീമോൻ ജോർജ് : 267 970 4267

ഇതുപോലുള്ള സൗജന്യ ഇൻഫർമേഷൻ ഫെയർ ചുരുക്ക സമയങ്ങളിൽ വളരെ പരിമിതമായിട്ടു മാത്രമെ കമ്മ്യൂണിറ്റികൾക്ക് ലഭിക്കുകയുള്ളൂ. എന്നും ഇതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ഗുണഭോക്താകളാകുവാനായി എല്ലാ മലയാളി സുഹൃത്തുക്കളും കൃത്യസമയത്തു തന്നെ എത്തിചേരണമെന്നും സാബു ജേക്കബ് (കോർഡിനേറ്റർ, ഹെൽത്ത് ഇൻഫർമേഷൻ ഫെയർ) അറിയിക്കുകയുണ്ടായി.

ജോസഫ് മാണി, ജെയിംസ് അന്ത്രയോസ്, ഏബ്രഹാം ജോസഫ്, മാത്യു ഐപ്പ്, ജോഷി കുര്യാക്കോസ്, കുര്യൻ രാജൻ, സാബു പാമ്പാടി, ജോൺ പി. വർക്കി, സണ്ണി കിഴക്കേമുറി, സാജൻ വർഗീസ്, രാജു കുരുവിള, മാത്യു ജോഷ്വാ, റോണി വർഗീസ്, ജേക്കബ് തോമസ്, വർക്കി പൈലോ, സരിൻ ചെറിയാൻ കുരുവിള, വർഗീസ് വർഗീസ്, ലിസി ജോർജ്, ലീല മാണി, ബ്രിജിത് വിൻസെന്റ്, എലിസബത്ത് തോമസ്, ബ്രിജിത് പാറപ്പുറത്ത്, സൂസൻ സാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ ഈ പരിപാടിയുടെ വൻ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.