മാര്‍ ജേക്കബ് അങ്ങാടിയത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു

ബ്രിജിറ്റ് ജോര്‍ജ്

ഷിക്കാഗോ: സെന്റ ്‌തോമസ് സീറോ മലബാര്‍ രൂപതയുടെ മെത്രാനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ജന്മദിനം ഒക്ടോബര്‍ 28 ശനിയാഴ്ച രാവിലെ 8:30 ന് ബെല്‍വുഡ ്മാര്‍തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടന്ന വി. കുര്‍ബാനയോടനുബന്ധിച്ച് ആഘോഷിച്ചു.

പിതാവ് ഈ വി. കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികത്വംവഹിച്ച് സന്ദേശംനല്‍കി. താമരശ്ശേരി രൂപതാമെത്രാന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ് തുടങ്ങി ഏഴുവൈദികര്‍ സഹകാര്‍മ്മികര്‍മ്മികരായി ഇടവകസമൂഹത്തിനൊപ്പം പിതാവിനുവേണ്ടി പ്രാര്‍ത്ഥിച്ച് ബലിയര്‍പ്പിച്ചു.

പിതാവ് ഈ ഇടവകജനങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിനും ഇവരുടെ ആധ്യാ ത്മികവളര്‍ച്ചയ്ക്കായുള്ള പരിശ്രമങ്ങള്‍ക്കുമായുള്ള നന്ദിസൂചകമായി കൈക്കാരന്മാരായ ലൂക്ക ്ചിറയില്‍, പോള്‍ വടകര എന്നിവര്‍ ബൊക്കെനല്‍കി പിതാവിനെ ആദരിച്ചു. അതിനുശേഷം പാരിഷ്ഹാളില്‍ എല്ലാവരും ഒത്തുകൂടി കേക്കുമുറിച്ചു മധുരം പങ്കിട്ടും സ്‌നേഹവിരുന്നോടെയും പിതാവിന്റെ ജന്മദിനം ആഘോഷിക്കുകയുണ്ടായി. പിതാവിന് സീറോമലബാര്‍കത്തീഡ്രല്‍ ഇടവകജനങ്ങളുടെ പേരില്‍ ജന്മദിനാശംസകള്‍ നേര്‍ന്നുകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.