ഹൂസ്റ്റണില്‍ ശ്രീമദ് ഭാഗവത സ്വാധ്യായ യജ്ഞം

ശങ്കരന്‍കുട്ടി

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നവംബര്‍ 3, 4, 5 (വെള്ളി, ശനി, ഞായര്‍)എന്നീ തീയതികളില്‍ ശ്രീമദ് ഭാഗവത സ്വാധ്യായ യജ്ഞം ആഘോഷിക്കപ്പെടുന്നു. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഈ യജ്ഞത്തിന് അമൂല്യമായ ഫലസിദ്ധിയാണ് കൈവരുന്നത്. ശ്രീമദ് ഭാഗവതത്തെ കറിച്ച് കൂടുതല്‍ മനസ്സിലാക്കുവാനും സ്വന്തമായി തന്നെ അത് പഠിക്കുവാനും ഉള്ള ഒരു മഹനീയഅവസരമാണ് ഇത്.

ശ്രീമദ് ഭാഗവത സാദ്ധ്യായ യജ്ഞം ആത്മീയ പ്രഭാഷണങ്ങള്‍, കൃഷ്ണ ലീല, വേദമന്ദ്രാദികള്‍, കൃഷ്ണാവതാര കഥകള്‍ പ്രത്യേകപൂജാതി കര്‍മ്മങ്ങള്‍ എന്നിവ കളാല്‍ സമ്പന്നമാണ്. ഇതോടനുബന്ധിച്ച് 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായുള്ള ഉണ്ണിയൂട്ട് എന്ന വിശേഷമായ ‘ചടങ്ങും ഉണ്ടായിരിക്കും അവനവനാന്‍ കഴിയുന്ന സംഭാവന ഈ ചടങ്ങിന് അത്യന്താപേക്ഷിതമാണ് ആയതിനാല്‍ കേരളത്തില്‍ നിന്ന് വരുന്ന യജ്ഞ ആചാര്യന്‍ മിഥുനപ്പള്ളി വാസുദേവന്‍ നമ്പൂതിരി അവര്‍കളുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ യജ്ഞം അര്‍ഥവത്താക്കുവാന്‍ എല്ലാ ഭക്തജനങ്ങളുടെയും നിസ്സീമമായ സഹായ സഹകരണങ്ങള്‍ഭക്തി പുരസ്സരം ക്ഷണിച്ചു കൊള്ളുന്നു.

ഈ മഹാ യജ്ഞത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ നടന്നു കൊണ്ടിരിക്കുന്നു.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഷണ്‍മുഖന്‍ വല്ലംളിശ്ശേരി 832 640 614, ബിജു പിള്ള 832 247 34 11.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.