ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള പിറവി ദിനാഘോഷം ഒക്റ്റോബർ 29ന്

സുമോദ് നെല്ലിക്കാല

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളാ പിറവി  ദിനാഘോഷം ഫിലഡൽഫിയ മുട്ടത്തു വർക്കി നഗറിൽ സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ ഒക്റ്റോബർ 29 നു നടത്തപ്പെടും. എനിക്കെന്റെ ‘അമ്മ മലയാളം എന്ന മുദ്രാവാക്യവുമായി ഫിലഡൽഫിയയിലെ സാമുദായിക സാംസ്‌കാരിക സംഘടനകൾ ഒത്തു ചേർന്നാണ് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഉച്ച തിരിഞ്ഞു മൂന്നു മണിക്ക് കാലിക പ്രെസക്തങ്ങളായ വിഷയങ്ങളിൽ ചർച്ചയും സംവാദവും നടക്കും.

അതിനു ശേഷം നടക്കുന്ന പൊതു യോഗത്തിൽ ഏഷ്യാനെറ്റ് ചീഫ് കോഡിനേറ്റർ അനിൽ അടൂരിന്റെ നേതൃത്വത്തിലിനുള്ള സ്‌പേസ്‌ സല്യൂട്ട് ടീം, പെൻസിൽവാനിയ നഴ്സിങ് ബോർഡ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ബ്രിജിത് വിൻസെന്റ് എന്നിവരെ ആദരിക്കും. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ ആശംസകൾ അർപ്പിക്കും.

അതിനു ശേഷം നൃത്ത പരിപാടിയും ഗാനമേളയും ഉൾപ്പെടുത്തിക്കൊണ്ടുള്ള നയനമനോഹരമായ കലാസന്ധ്യയും അരങ്ങേറും. കേരളാ തനിമയുള്ള സദ്യാ യോട് കൂടി പരിപാടി അവസാനിക്കും. പ്രവേശനം പൂർണമായും സൗജനം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : റോണി വര്ഗീസ് (ചെയർ മാൻ) 267 243 9229 . സുമോദ്  നെല്ലിക്കാല (ജനറൽ സെക്രട്ടറി) 267 322 8527. റ്റി.ജെ.തോംസൺ (ട്രസ്റ്റി) 215 429 2442, ജോസഫ് തോമസ് (കേരളാ ഡേ ചെയർ പേഴ്സൺ) , 267 243 9229, സജി കരിംകുറ്റി (പ്രോഗ്രാം കോഡിനേറ്റർ) 215 385 1963

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.