ഷെറിന്‍മാത്യുവിനെ ദത്ത് നല്‍കിയ സംഭവം: അന്വേഷിക്കണമെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഡാളസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍മാത്യുവിനെ ദത്തുനല്‍കിയത് നിയമപ്രകാരമായിരുന്നോയെന്ന് അന്വേഷിക്കാന്‍ വനിതാ ശിശുക്ഷേമ വകുപ്പുമന്ത്രി മേനകാ ഗാന്ധിയോട് സുഷമ സ്വരാജ് അഭ്യര്‍ഥിച്ചു. ട്വിറ്ററിലൂടെ സുഷമ സ്വരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ഏഴിനു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. നാളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍നിന്നു രണ്ടുവര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ അമേരിക്കയിലേക്കു കൊണ്ടുപോവുകയും പേര് ഷെറിന്‍ മാത്യൂസ് എന്നു മാറ്റുകയും ചെയ്തു. അതേസമയം, കുട്ടിയെ ദത്തുനല്‍കിയ നാളന്ദയിലെ സ്ഥാപനം ഒന്നരമാസം മുന്‍പു പൂട്ടിച്ചതായി ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചിരുന്നു. ദത്തെടുക്കുന്ന കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെങ്കില്‍ ഭാവിയില്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കൂടി അനുമതി വേണ്ടിവരുമെന്നും സുഷമ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.