സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: വയറിളക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ചികില്‍സ തേടിയത്. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണന്നും ആശുപത്രി ചെയര്‍മാന്‍ ഡി.എസ്. റാണ അറിയിച്ചു. നവംബര്‍ ഒന്‍പതിന് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഹിമാചലിലെ കോണ്‍ഗ്രസ് റാലിയില്‍ സോണിയ പ്രസംഗിക്കാനിരിക്കെയാണ് അസുഖം ബാധിച്ചത്. കോണ്‍ഗ്രസ് ഭരണ സംസ്ഥാനമായ ഹിമാചലിന്റെ തലസ്ഥാനമായ ഷിംലയില്‍ ഏതാനും ദിവസമായി തങ്ങിയിരുന്ന സോണിയാ ഗാന്ധിയെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പതിവായി ചികില്‍സ തേടുന്ന ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഏതാനും വര്‍ഷങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് സോണിയാഗാന്ധിയെ പലപ്പോഴായി വിദേശത്ത് ചികിത്സയ്ക്ക് വിധേയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.