ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ ഓണാഘോഷം

ന്യുയോർക്ക്: സെപ്റ്റംബർ 20 ന് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ ഓണാഘോഷം നടത്തി. മുഖ്യാതിഥി എഴുത്തുകാരിയായ ജയിൻ ജോസഫ് ആയിരുന്നു. യൂണിവേഴ്സിറ്റി ഏഷ്യൻ സ്റ്റഡീസ്  ഡിപ്പാർട്ട്മെന്റ് പ്രൊഫസറും സൗത്ത് ഏഷ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഡിറക്ടറുമായ ഡോ. ഡോണാൾഡ് ഡേവിഡും ജയിൻ ജോസഫും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് യൂണിവേഴ്സിറ്റി മലയാള വിഭാഗം പ്രൊഫസർ ഡോ. ദർശന മനയത്ത് ശശി, സോഷ്യോളജി ഡിപ്പാർട്ട്മെന്റിൽ ഗവേഷകയും എഴുത്തുകാരിയുമായ ഉണ്ണിമായ കുറുപ്പ് എന്നിവരും വിളക്ക് തെളിയിച്ചു.

ജയിൻ ജോസഫ് ഓണസന്ദേശം നൽകി. പ്രതിസന്ധികളിൽ തളരാതെ പരിശ്രമിക്കുവാനുള്ള ആഹ്വാനം കൂടിയാണ് ഓണമെന്ന് ജയിൻ സൂചിപ്പിച്ചു. വിഷമങ്ങളെ മറക്കാനും പ്രശ്നങ്ങളുടെയെല്ലാം നടുവിൽ ഒത്തുകൂടാനും ഒരു കൂട്ടായ്മയായി ആഘോഷിക്കുവാനും തയ്യാറാകുന്നനിടത്താണ് ഓണത്തിന്റെ പ്രശസ്തി എന്ന് അവർ എടുത്തു പറഞ്ഞു.

ഡോ. ഡോണൾഡ് ഡേവിഡിന്റെ മലയാളത്തിലുള്ള പ്രസംഗം ആകർഷകമായി.യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യാ ഇൻസ്റ്റിറ്റ്യൂട്ടും യൂണിവേഴ്സിറ്റി മലയാളി സ്റ്റുഡന്റ്സ് അസോസിയേഷനും ചേർന്നാണ് ആഘോഷം ഒരുക്കിയത്. സൗത്ത് ഏഷ്യാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പരിപാടികൾ സ്പോൺസർ ചെയ്തത്. ഓണക്കളികളും  ഓണസദ്യയും മത്സരങ്ങളും ഓണാഘോഷം ഗംഭീരമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.