യുഎസിലേക്ക് കുടിയേറ്റം; ഇന്ത്യക്കാര്‍ മുന്നില്‍

പി. പി. ചെറിയാൻ

വാഷിങ്ടൻ: കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ അമേരിക്കയിലേക്ക് കുടിയേറിയവരിൽ ഏറ്റവും കൂടുതൽ പേര്‍ ഇന്ത്യയിൽ നിന്നാണെന്ന് സെന്റർ ഫോർ ഇമ്മിഗ്രേഷൻ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. അമേരിക്കയിലെ കുടിയേറ്റക്കാരിൽ  654,000 ഇന്ത്യക്കാരുണ്ടെന്ന് ചൂണ്ടികാണിക്കുമ്പോൾ ആകെ ഇവിടെയുള്ള കുടിയേറ്റക്കാരുടെ  എണ്ണം 43.7 മില്യനാണ്. അനധികൃതമായി കുടിയേറിയവരുടെ  എണ്ണം ഇതിനുപുറമെയാണ്.

2000 ത്തിൽ ഒരു മില്യൺ ഇന്ത്യക്കാരാണ് ഇവിടെ കുടിയേറിയത്. എന്നാൽ 2010 – 2016  കാലഘട്ടത്തിൽ ഇവരുടെ സംഖ്യ 37 % വർദ്ധിച്ചു. ഇപ്പോൾ 2.4 മില്യൺ ഇന്ത്യക്കാരാണ് നിയമപരമായി അമേരിക്കയിൽ കുടിയേറിയിരിക്കുന്നത്. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളളരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നേപ്പാൾ (86%), ബംഗ്ലാദേശ് (56%), പാക്കിസ്ഥാൻ (28%). മെക്സിക്കോയിൽ നിന്നും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒരു ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.

2050 ൽ കുടിയേറ്റക്കാരുടെ എണ്ണം 72 മില്യൺ ആകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ട്രംപിന്റെ നാലു വർഷ ഭരണത്തിൽ കർശനമായ കുടിയേറ്റ നിയമം കൊണ്ടുവരുന്നതു ഇന്ത്യയിൽ നിന്നുള്ളവരെ തന്നെയാണ് കൂടുതൽ ബാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.