ഷെറിൻ മാത്യുവിന്റെ തിരോധാനം: അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളഅസോസിയേഷൻ

മാർട്ടിൻ വിലങ്ങോലിൽ

റിച്ചർഡ്സൺ (ഡാലസ്): ഡാലസിലെ  റിച്ചർഡ്സനിൽ നിന്നും കാണാതായ ഷെറിൻ മാത്യുവിനു വേണ്ടിയുള്ള അനേഷണം പുരോഗമിക്കുമ്പോൾ  കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യാ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍ററും അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു.

കേസന്വേഷിക്കുന്ന റിച്ചാർഡ്സൺ പൊലീസിന് കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യാ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍ററും  ചേർന്ന് അയച്ച സംയുക്ത പ്രസ്താവനയിൽ സൗത്ത് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ദു:ഖവും ഉത്‌കണ്‌ഠയും രേഖപ്പെടുത്തി. അന്വേഷണം നടത്തുന്ന ഏജൻസികൾക്ക്  തങ്ങളാൽ കഴിയുന്ന എല്ലാവിധ സഹായസഹകരണങ്ങളും മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഇരു സംഘടനകളും വാഗ്ദാനം ചെയ്തു. ഇതോടൊപ്പം മലയാളി കമ്മ്യുണിറ്റിയുടെ പ്രാർത്ഥനയും അന്വേഷണത്തിന് ശുഭപര്യവസാനവും കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്‍റ് ബാബു മാത്യുവും ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍റർ പ്രസിഡന്‍റ് മാത്യു കോശിയും ചേർന്നയച്ച സംയുകത പ്രസ്താവനയിൽ അറിയിച്ചു.

കേരളാ അസോസിയേഷൻ ഇന്ത്യൻ കോൺസുലേറ്റുമായി പലവട്ടം ബന്ധപ്പെട്ടതായും കുട്ടിയെകുറിച്ചുള്ള വിവരങ്ങൾ കൈമാറിയതായും കേരളാ അസോസിയേഷൻ ഓഫ് ഡാലസ് പ്രസിഡന്‍റ് ബാബു മാത്യു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *