ഡാലസിൽ സൗജന്യ ഐടി ട്രെയ്നിങ് പ്രോഗ്രാം

പി. പി. ചെറിയാൻ

ഇർവിങ് (ഡാലസ്) : ഐടി പ്രൊഫഷണലുകൾക്ക് തൊഴിൽ കണ്ടെത്തുന്നതിനും പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും സഹായിക്കുന്ന  ഒരുമാസം നീണ്ടു നിൽക്കുന്ന  സൗജന്യ ഐടി ട്രെയ്നിംഗ് പ്രോഗ്രാം ഡാലസിലെ ഇർവിങിൽ ആരംഭിക്കുന്നു. 21 മുതൽ നവംബർ 19 വരെയാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇനൊവേറ്റീവ് ഐടി കൺസൾട്ടിങ് ആന്റ് പ്രൊഫഷണൽ ട്രെയ്നിംഗ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഐടി മേഖലയിലെ പരിചയ സമ്പന്നരായ പരിശീലകരാണ് ട്രെയ്നിംഗിന് നേതൃത്വം നൽകുന്നത്.വിവരങ്ങൾക്ക് : www.techfios.com എന്ന വെബ്സൈറ്റിൽ നിന്നോ 469 854 9823 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടാലൊ ലഭിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *