സ്വരതരംഗം സംഗീത സന്ധ്യ 29 ന്

ബെന്നി പരിമണം

ന്യുയോർക്ക് : സൗഹൃദയ ക്രിസ്ത്യൻ ആർട്സ് ഒരുക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ സ്വരതരംഗം ഒക്ടോബർ 29 ന് ന്യുയോർക്കിൽ നടക്കും. വൈകിട്ട് 5.30ന് ന്യുയോർക്ക് ട്രിനിറ്റി ലൂഥറൻ ചർച്ച് ഓഡിറ്റോറിയത്തിൽ (5 Dutham Rd, New Hyde Park NY-11040) നടക്കുന്ന സംഗീത സന്ധ്യ ശ്രോതാക്കളിൽ ആത്മീയ നവ്യാനുഭൂതി നിറയ്ക്കും. പ്രശസ്ത സംഗീത സംവിധായകനും ഗാന രചയിതാ വുമായ ഡോ. സാം കടമ്മനിട്ട, മാർത്തോമ്മാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന യുവജന സഖ്യം വൈസ് പ്രസിഡന്റും ഗായകനുമായ റവ. സജു ബി. ജോൺ സഹധർമ്മണി സിമി കൊച്ചമ്മയും ഒപ്പം ട്രൈസ്റ്റേറ്റ് മേഖലയിലെ അനുഗ്രഹീത ഗായകരും വൈവിധ്യമാർന്ന ക്രിസ്തീയ ഗാനങ്ങൾ ആലപിക്കും.

തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന സ്വരതരംഗം സംഗീത സന്ധ്യയിലൂടെ സംഭാവനയായി ലഭിക്കുന്ന മുഴുവൻ തുകയും ഡൽഹിയിൽ ഇറ്റേണൽ പ്രയർ ഫെലോഷിപ്പ് നേതൃത്വം നൽകുന്ന മൗണ്ട് താബോർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി നൽകുന്നു.

സ്വരതരംഗം ന്യുയോർക്കിൽ  ഒരുക്കുന്നത് ഡിവൈൻ മ്യൂസിക്ക്, കെസിയ മെലഡീസ്, റിഥം സൗണ്ട്സ്, ഗ്ലോറിയ റേഡിയോ, നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആയ അമേരിക്കൻ ഇമിഗ്രന്റ് ഫോർ സോഷ്യൽ വെൽഫെയർ എന്നിവർ ചേർന്നാണ്. ജോസഫ് വി. തോമസ് (ഓൾ സ്റ്റേറ്റ് ഇൻഷുറൻസ്) സ്വരതരംഗത്തിന്റെ ഗ്രാന്റ് സ്പോൺസറായും, മാത്യു, പ്രതീഷ് (ഡീമാറ്റ് ഓട്ടോ സർവീസ് സ്റ്റേഷൻ), സാബു ലൂക്കോസ് (ബ്ല്യൂ  ഓഷ്യൻ വെൽത്ത് സൊലൂഷ്യൻസ്), സ്റ്റാൻലി മാത്യു (റോയൽ ഹോംസ് ആൻഡ് കൊമേഴ്സ്യൽ), സാം കൊന്നമൂട്ടിൽ (ബെന്റിലി ബ്രദേഴ്സ് ലിമൂസിൻ സർവ്വീസ്), ഷാജി വർഗീസ് (ഗ്രീൻ പോയിന്റ് ട്രാവൽ ആൻഡ് ടൂർസ്), ഫിലിപ്പ് കെ. മാത്യു (റിഥം സൗണ്ട്സ്) എന്നിവർ സ്പോൺസർമാരായും വേണ്ട സഹായങ്ങൾ ചെയ്തു വരുന്നു.

വിവരങ്ങൾക്ക് : ലാജി തോമസ് (പ്രമോദ്) : 516 849 0368, ജോമോൻ ഗീവർഗീസ് : 347 952 0710, ചാക്കോ മാത്യു (സണ്ണി) : 646 853 4644

Leave a Reply

Your email address will not be published. Required fields are marked *