സാമ്പത്തിക പരിഷ്‌ക്കാരം: അമേരിക്കയില്‍ ഇന്ത്യയെക്കുറിച്ച് പോസറ്റീവ് മൂഡ്

വാഷിംഗ്ടണ്‍: സാമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പരിഷ്‌ക്കരങ്ങള്‍ അമേരിക്കയില്‍ ഇന്ത്യയെക്കുറിച്ച് പോസറ്റീവ് മൂഡ് സൃഷ്ടിച്ചിട്ടുണ്ടെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ജി20 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ സംബന്ധിക്കാനായി യുഎസിലെത്തിയതായിരുന്നു അദ്ദേഹം. വാഷിംഗ്ടനിലെത്തിയ ജയ്റ്റ്‌ലി ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിനുമായും വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസുമായും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര സാമ്പത്തിക ബന്ധത്തെക്കുറിച്ചും ഇരുരാജ്യങ്ങളുടെയും പൊതുവായ ആശങ്കകളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.രാജ്യാന്തര നാണയനിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *