നോര്‍ത്ത് ഈസ്റ്റ് ഫ്‌ലോറിഡയില്‍ വൈദികനെ കൊന്ന കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്‌

പി. പി. ചെറിയാൻ

ഫ്ലോറിഡ:  നോർത്ത് ഈസ്റ്റ് ഫ്ലോറിഡ സെന്റ് അഗസ്റ്റ്യൻ ഡയോസിസ് സീനിയർ വൈദികൻ റവ. റിനെ റോബർട്ടിനെ (71) തട്ടി കൊണ്ടുപോയി വെടിവച്ചു കൊന്ന പ്രതി സ്റ്റീവൻ മുറെക്ക് ജീവപര്യന്തം ശിക്ഷ. ഒക്ടോബർ 18 ന് കേസ്  വിചാരണക്ക് വച്ചിരുന്നുവെങ്കിലും പ്രോസിക്യൂട്ടർമാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ കുറ്റസമ്മതം നടത്തി. മരണശിക്ഷയിൽ നിന്നും സ്റ്റീവൻ മോചിതനായി.

ഓഗസ്റ്റ് ജഡീഷ്യൽ സർക്യൂട്ട് ഡിസ്ട്രിക്റ്റ് അറ്റോർണി നാറ്റ് ലിയുടെ ഓഫിസ് വാർത്ത സ്ഥിരീകരിച്ചു.

2016 ഏപ്രിലിലായിരുന്നു സംഭവം. 71കാരനായ വൈദികനോട് 28 വയസ്സുള്ള പ്രതി ഫ്ലോറിഡായിലെ ജാക്സൻ വില്ലയിൽ വച്ച് റൈഡ് ആവശ്യപ്പെട്ടു. തുടർന്ന് ജോർജിയായിലേക്ക് തട്ടി കൊണ്ടു പോയി വെടിവച്ചു കൊല്ലുകയായിരുന്നു. കൊലയ്ക്ക് പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മാസങ്ങളോളം അച്ചനിൽ നിന്നും സഹായം ലഭിച്ച വ്യക്തിയായിരുന്നു സ്റ്റീവൻ.

ഫാദർ നല്ലൊരു മനുഷ്യനായിരുന്നു. അദ്ദേഹത്തെ വധിച്ചതിനു അർഹതപ്പെട്ട ശിക്ഷയാണ് എനിക്ക് ലഭിച്ചത്. ചെയ്തു പോയ തെറ്റിൽ പശ്ചാത്താപിക്കുന്നതാ യും സ്റ്റീവൻ പറഞ്ഞു. ജയിലിലായിരുന്നപ്പോൾ പ്രതി രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മരണ ശിക്ഷ ഒഴിവായെങ്കിലും ജീവപര്യന്ത ശിക്ഷയിൽ പരോൾ നിഷേധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.