യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റായി ഇന്ത്യന്‍ വംശജയെ നിയമിച്ചു

പി. പി. ചെറിയാൻ

വാഷിങ്ടന്‍: ഇന്ത്യൻ–അമേരിക്കൻ നിഷാ ദേശായ് ബിസ്വാളിനെ യുഎസ് ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്റായി നിയമിച്ചു. യുഎസ് ചേമ്പർ ഓഫ് കോമേഴ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് നിഷയുടെ നിയമനം പ്രഖ്യാപിച്ചത്.

ഇന്ത്യയും അമേരിക്കയും തമ്മിൽ  വ്യവസായിക ബന്ധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യൻ കമ്പനികൾ അമേരിക്കയിൽ പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതിന് നിഷയുടെ നിയമനം പ്രയോജനപ്പെടുമെന്ന് യുഎസ് ചേംബർ ഓഫ് കോമേഴ്സ് പ്രത്യാശ പ്രകടിപ്പിച്ചു. 2013 മുതൽ 2017 വരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ സൗത്ത് ആന്റ് സെൻട്രൽ ഏഷ്യൻ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ആൾ ബ്രയ്റ്റ് സ്റ്റോൺ ബ്രിഡ്ജ് ഗ്രൂപ്പ് സീനിയർ അഡ്വസറിയായി പ്രവർത്തിക്കുന്നു.

നിഷയുടെ പ്രവർത്തനങ്ങളുടെ അംഗീകാരമായി ഇന്ത്യൻ പ്രസിഡന്റിന്റെ സമ്മാൻ അവാർഡ് ജനുവരിയിൽ ഇന്ത്യയിൽ വച്ച് നൽകിയിരുന്നു. യുഎസ് ഇന്ത്യ ബിസിനസ് കൗൺസിലിന്റെ നേതൃത്വ സ്ഥാനം ലഭിച്ചതിലുള്ള ആഹ്ലാദവും അഭിമാനവും നിഷ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

ഗുജറാത്തിൽ നിന്നും മാതാപിതാക്കളോടൊപ്പമാണ് നിഷ അമേരിക്കയിൽ എത്തിയത്. വെർജീനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റർ നാഷണൽ റി ലേഷൻസ് ആന്റ് അഫയേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *