ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ നാലാം അന്തര്‍ദേശീയ സമ്മേളനത്തിന് തിരശീല വീണു

കോരസണ്‍

മൂലധന ശക്തിയുടെ പിടിയില്‍ കീഴടങ്ങുന്ന മാധ്യമങ്ങള്‍ , കരുത്തരായ രാഷ്ട്രീയ അധികാരികളുടെ കീഴില്‍ ഒതുങ്ങിപ്പോയി അല്ലെങ്കില്‍ ഒടുങ്ങിപ്പോയി എന്നതാണ് മാധ്യമ രംഗത്തെ ധാര്‍മ്മികച്യുതി എന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ് ബ്യുറോ മെമ്പര്‍ എം. എ. ബേബി പ്രസ്ഥാപിച്ചു. ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ നാലാം അന്തര്‍ദേശീയ മാധ്യമ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ ആറു മുതല്‍ ഒന്‍പതു വരെ ഫിലാഡല്‍ഫിയ റാഡിസണ്‍ ഹോട്ടലില്‍ വച്ച് നടത്തപ്പെട്ട അന്തര്‍ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും നൂറില്‍ പരം മാധ്യമ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

Picture

മാധ്യമ പ്രവര്‍ത്തനത്തിന്റെയും എഴുത്തിന്റെയും മുഖ്യധാരയിലേക്ക് കടന്നുവരാന്‍ കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന എഴുത്തുപുര ശ്രദ്ധേയമായിരുന്നു. പ്രവാസിയുടെ കണ്ണിലൂടെ കേരളത്തിന്റെ ഇന്നത്തെയും നാളെയെയും കാണാന്‍ കഴിഞ്ഞ ചര്‍ച്ചകള്‍ നിറഞ്ഞുനിന്ന മൂന്നു ദിവസത്തെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരു പുതിയ ചരിത്രം എഴുതി ചേര്‍ക്കുക ആയിരുന്നു.

Picture

അമേരിക്കയുടെ എന്നത്തേയും പ്രിയങ്കരനായ കവി ജോണ്‍ ലിനന്റ്‌റെ കവിത ചെല്ലിക്കൊണ്ടാണ് എം. എ. ബേബി പ്രസംഗം തുടര്‍ന്നത് . അതിരുകള്‍ ഇല്ലാത്ത, കൊല്ലാനില്ലാത്ത, നശിപ്പിക്കാനില്ലാത്ത, മതങ്ങള്‍ ഇല്ലാത്ത, ശാന്തിയുള്ള ഒരു മനുഷ്യക്കൂട്ടത്തെപ്പറ്റി ചിന്തിക്കുക, സ്വത്തുക്കളും ആസ്തികളും ഇല്ലാത്ത ഇന്നത്തേക്കുവേണ്ടി ജീവിക്കുന്ന ഒരു കൂട്ടം ആളുകളെപ്പറ്റി വിഭാവനം ചെയ്യുക, അതിനായി നമുക്ക് അണിചേരണം, അദ്ദേഹം ഉത്‌ബോധിപ്പിച്ചു.

Picture3

മറവിരോഗം ബാധിച്ച ഒരു സമൂഹമാണ് ഇന്നത്തെ ഏറ്റവും വലിയ വിപത്തെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി . ശ്രീരാമകൃഷ്ണന്‍ പ്രസ്താവിച്ചു. മാധ്യമ ലോകത്തെ പ്രതിനിധികരിച്ചു മൂന്നു ദിവസം നടന്ന ചര്‍ച്ചകളുടെ പ്രസക്തി കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍ കൊണ്ടുവരാമെന്നു ആശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരളസര്‍ക്കാര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന പ്രവാസി കോണ്‍ഗ്രസ് ഒരു പുതിയ കാല്‍വെപ്പായിരിക്കും പ്രവാസി ലോകത്തിനു നല്‍കുക എന്നും അദ്ദേഹം പ്രത്യാശിച്ചു.

Picture

ഇന്ത്യയുടെ തനതായ സംസ്!കാരം ഉള്‍കൊണ്ടുകൊണ്ടുതന്നെ , അമേരിക്കയുടെ മുഖ്യ ധാരയില്‍ അണിചേരാന്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കുന്ന ആര്‍ജ്ജവത്തെ സ്ലാഖിക്കുന്നതായി പെന്‍സല്‍വാനിയ സ്‌റ്റേറ്റ് പ്രതിനിധി സ്‌കോട്ട് പെറി പ്രസ്താവിച്ചു. ആളുകൊണ്ടും അര്‍ത്ഥം കൊണ്ടും ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ നാലാം അന്തര്‍ദേശീയ സമ്മേളനം നാഴിക കല്ലായി മാറാന്‍ കഴിഞ്ഞത് സന്തോഷം ഉണ്ടാക്കുന്ന സന്ദര്‍ഭമാണെന്ന് ക്ലബ്ബിന്റെ ചെയര്‍മാന്‍ ഡോക്ടര്‍ ബാബു സ്റ്റീഫന്‍ പ്രസ്താവിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ അര്‍ഥമുള്ള കൂട്ടയ്മ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് പ്രഥമ ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സഖറിയാ പറഞ്ഞു.

Picture

മാധ്യമ പ്രവര്‍ത്തനത്തില്‍ പ്രമുഖ സാന്നിധ്യം അറിയിച്ചവരെ പ്രശംസാ ഫലകം നല്‍കി ആദരിച്ചു. വൈസ് ചെയര്‍ വിനീത നായര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കോരസണ്‍ വര്‍ഗീസ്, വിവിധ മാധ്യമ പ്രതിനിധികള്‍, സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഈപ്പന്‍ ജോര്‍ജ് സ്വാഗതവും ട്രഷറര്‍ ബിജു ചാക്കോ നന്ദിയും നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.